രണ്ടുപേരെ ചാടിച്ചു; അടുത്തത് പിസി ചാക്കോ... ബിജെപിയുടെ നീക്കം ഇങ്ങനെ, സീറ്റും പദവിയും വാഗ്ദാനം
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍ഡിഎയിലേക്കോ? ബിജെപി ഇതിന് വേണ്ടി കരുക്കള്‍ നീക്കിയെന്ന് റിപ്പോര്‍ട്ട്. നേരിട്ട് ബിജെപിയില്‍ എത്താന്‍ സാധ്യതയില്ലാത്ത നേതാവാണ് പിസി ചാക്കോ. ഈ സാഹചര്യത്തില്‍ ബിഡിജെഎസ് വഴി എന്ഡിഎയിലെത്തിക്കാനാണ് ശ്രമം. വിവിധ പാര്‍ട്ടികളില്‍ നിന്ന് അസംതൃപ്തരെ എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും പിസി ചാക്കോയെ ബിഡിജെഎസ് ക്ഷണിച്ചത് ഇതിന്റെ ഭാഗമാണെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം
നേരത്തെ സിപിഎമ്മില്‍ നിന്നും കേരള കോണ്‍ഗ്രസില്‍ നിന്നും രണ്ടുപേരെ മുന്നണിയിലെത്തിച്ചതിന് സമാനമായ നീക്കമാണ് ചാക്കോയുടെ കാര്യത്തിലും ബിജെപി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ.....
Recommended Video

പിസി ചാക്കോയുടെ രാജി
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ചൂണ്ടിക്കാട്ടിയാണ് പിസി ചാക്കോ പാര്‍ട്ടി വിട്ടത്. നേരത്തെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ചാക്കോ കോണ്‍ഗ്രസ് വിടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ കേരള നിയമസഭ തിരഞ്ഞെടുപ്പ് വേളയിലാണ് രാജിവച്ചത്.

കടുത്ത വിമര്‍ശനം
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് പിസി ചാക്കോ രാജിവച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൃത്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള വീതംവയ്പാണ് കാണുന്നതെന്നും പിസി ചാക്കോ പറഞ്ഞു.

അഭ്യൂഹം ഇങ്ങനെ
പിസി ചാക്കോ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കിട്ടില്ലെന്ന് ഉറപ്പായ വേളയിലാണ് രാജിവച്ചത് എന്നാണ് കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. പിസി ചാക്കോ കേരളത്തില്‍ അഭിവാജ്യ ഘടകമല്ലെന്നും ഇവര്‍ പറയുന്നു.

ബിജെപിയില്‍ പോകുമോ
ബിജെപിയിലേക്ക് ഒരിക്കലും പോകില്ല എന്നാണ് പിസി ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി രാജ്യത്ത് നടപ്പാക്കുന്ന പല കാര്യങ്ങളിലുമുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു. ഇക്കാര്യം മനസിലാക്കി കൊണ്ടുതന്നെയാണ് ബിജെപി മറ്റൊരു വഴിയില്‍ നീങ്ങുന്നത് എന്നാണ് സൂചനകള്‍.

ചാക്കോയെ ക്ഷണിച്ച് തുഷാര്‍
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പിസി ചാക്കോയെ ക്ഷണിച്ചിരുന്നു. അര്‍ഹമായ പരിഗണന നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണ് എന്നാണ് കരുതുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ മുഖേന ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

ബിഡിജെഎസ് വഴി എത്തിയ മറ്റു രണ്ടുപേര്‍
അടുത്തിടെ രണ്ടു പ്രാദേശിക നേതാക്കള്‍ ബിഡിജെഎസില്‍ ചേര്‍ന്നിരുന്നു. സിപിഎമ്മിലെ പിഎസ് ജ്യോതിസും കേരള കോണ്‍ഗ്രസിലെ അജിത സാബുവും. ഇരുവര്‍ക്കും മല്‍സരിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ജ്യോതിസ് ചേര്‍ത്തലയിലും അജിത സാബു വൈക്കം മണ്ഡലത്തിലും മല്‍സരിക്കുന്നു.

പാലക്കാട്ടും ബിജെപി തന്ത്രം മെനയുന്നു
പാലക്കാട് കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്ക്കുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ പി ഗോപിനാഥിനെ ചാക്കിടാന്‍ ബിജെപി സമാനമായ നീക്കം നടത്തുന്നു എന്ന സൂചനയുണ്ട്. ബിജെപിയില്‍ ചേരാന്‍ മടിക്കുന്നവരെയാണ് ബിഡിജെഎസ് വഴി മുന്നണിയിലെത്തിക്കുന്നത്. സമാനമായ നീക്കം പിസി ചാക്കോയുടെ കാര്യത്തിലുമുണ്ടാകുമെന്നാണ് വിവരം.

അന്ത്യശാസനവുമായി ഗോപിനാഥ്
ഇന്ന് രാത്രി വരെ കാത്തിരിക്കുമെന്നാണ് ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വങ്ങളെ അറിയിച്ചിട്ടുള്ളത്. അല്ലെങ്കില്‍ സ്വന്തം വഴി നോക്കുമെന്നും പറയുന്നു. തന്നെ അവഗണിച്ചു എന്നാണ് ഗോപിനാഥിന്റെ ആക്ഷേപം. ഗ്രൂപ്പ് പോരിനെതിരെയും അദ്ദേഹം സംസാരിക്കുന്നു. കെ സുധാകരന് ഉള്‍പ്പെടെയുള്ള എംപിമാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. നേതാക്കള്‍ ദില്ലിയില്‍ സീറ്റ് ചര്‍ച്ചയിലായതിനാല്‍ ഗോപിനാഥിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കില്ലെന്നാണ് വിവരം.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം










Click it and Unblock the Notifications