കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴക്കൂട്ടത്ത് ശോഭയെ വെട്ടാന്‍ നീക്കം; തുഷാര്‍ വെള്ളാപ്പള്ളി എത്തിയേക്കും, ഗ്രൂപ്പ് പോരില്‍ മുങ്ങി ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: കഴക്കൂട്ടം നിയമസഭാ മണ്ഡലം ഒഴിച്ചിട്ടാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ നിന്നെത്തുന്ന നേതാവിനെ മല്‍സരിപ്പിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നല്‍കിയ സൂചന. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരാരും വരാതയതോടെയാണ് വീണ്ടും ബിജെപി നേതാക്കളെ തന്നെ പരിഗണിച്ചത്. ശോഭാ സുരേന്ദ്രന് മണ്ഡലം നല്‍കുമെന്നും സൂചനയുണ്ടായി. ശോഭ മല്‍സരിക്കാന്‍ തയ്യാറാകുകയും ചെയ്തു.

i

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മറ്റുചില വിവരങ്ങളാണ്. ശോഭ സുരേന്ദ്രനെ കഴക്കൂട്ടം മണ്ഡലത്തില്‍ മല്‍സരിപ്പിക്കാതിരിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം ശ്രമിക്കുന്നു എന്നാണ് വിവരം. സീറ്റ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്‍കാനും ആലോചിക്കുന്നു. നേരത്തെ മല്‍സരിക്കാനില്ല എന്ന് അറിയിച്ചിരുന്ന തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മറിച്ചാണ് പ്രതികരിച്ചത്. കഴക്കൂട്ടത്ത് മല്‍സരിച്ചേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് ശോഭയെ വെട്ടാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ വന്നത്.

കാലം മാറി ശോഭേ... സിപിഎം എടുത്തത് ജനങ്ങളുടെ ഫണ്ട്, ബിജെപിക്ക് സ്വന്തം ഫണ്ട്... ഇനിയും സസ്‌പെന്‍സ്!!കാലം മാറി ശോഭേ... സിപിഎം എടുത്തത് ജനങ്ങളുടെ ഫണ്ട്, ബിജെപിക്ക് സ്വന്തം ഫണ്ട്... ഇനിയും സസ്‌പെന്‍സ്!!

കഴിഞ്ഞ തവണ വര്‍ക്കല മണ്ഡലത്തിലാണ് തുഷാര്‍ മല്‍സരിച്ചത്. ഇത്തവണ മല്‍സരിക്കാനില്ല എന്ന് അദ്ദേഹം തുടക്കം മുതല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മറിച്ചാണ് പറയുന്നത്. അധികം വൈകാതെ സുപ്രധാനമായ പ്രഖ്യാപനം എന്‍ഡിഎയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരം.

ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

2016ല്‍ ബിഡിജെഎസ് 37 സീറ്റില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി 115 സീറ്റിലാണ് മല്‍സരിക്കുന്നത്. ബാക്കി 25 സീറ്റുകളാണ് സഖ്യകക്ഷികള്‍ക്ക് വേണ്ടി വിട്ടുകൊടുക്കുന്നത്. ഇതില്‍ ഒരു ഭാഗമാണ് ബിഡിജെഎസിന് നല്‍കുന്നത്. അതുകൊണ്ടുതന്നെ ബിഡിജെഎസിലെ പ്രമുഖ നേതാവിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ശോഭാ സുരേന്ദ്രന് ഇത്തവണ മല്‍സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയില്‍ കലഹം രൂക്ഷമാകുമെന്ന് ഉറപ്പാണ്.

അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
assembly election 2021 pre survey prediction from Media one predicts LDF to win the election

English summary
BJP Trying to Contest Thushar Vellappally in Kazhkkoottam in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X