കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകുന്ദൻ മുതൽ അനുശ്രീ വരെ, സിനിമാ താരങ്ങൾക്ക് പിറകേ ബിജെപി, തിരഞ്ഞെടുപ്പിന് മുൻപ് പ്രമുഖരെത്തും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ സിനിമാ താരങ്ങള്‍ അടക്കമുളള പൊതുസമ്മതരെ കൂടെ നിര്‍ത്താനുളള സജീവ നീക്കങ്ങളാണ് പാര്‍ട്ടികള്‍ നടത്തുന്നത്. പൊതുരംഗത്തുളള പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസിലും ബിജെപിയിലുമടക്കം ചേരുകയുണ്ടായി.

ഏറ്റവും പുതിയതായി മെട്രോ മാന്‍ ഇ ശ്രീധരന്‍ ആണ് ബിജെപിയില്‍ എത്തുന്ന പ്രമുഖന്‍. സിനിമാ രംഗത്ത് നിന്ന് അടക്കം കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങളിങ്ങനെ

ധർമ്മജനും പിഷാരടിയും

ധർമ്മജനും പിഷാരടിയും

രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയ്ക്കിടെ നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നടനായ ധര്‍മ്മജന്‍ നേരത്തെ മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇക്കുറി ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രാ വേദിയില്‍ എത്തി.

സിനിമാക്കാരായ രാഷ്ട്രീയ നേതാക്കള്‍

സിനിമാക്കാരായ രാഷ്ട്രീയ നേതാക്കള്‍

നടനും സംവിധായകനുമായ മേജര്‍ രവിയും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു. ഇടതുപക്ഷത്ത് മുകേഷും ഗണേഷും കെപിഎസി ലളിതയും ഇന്നസെന്റും അടക്കമുളള സിനിമാക്കാരായ രാഷ്ട്രീയ നേതാക്കള്‍ നേരത്തെ തന്നെയുണ്ട്. സുരേഷ് ഗോപിയും കൃഷ്ണ കുമാറും അടക്കമുളള സിനിമാ താരങ്ങള്‍ ബിജെപി ക്യാംപിലും ഉണ്ട്.

ഇ ശ്രീധരൻ ബിജെപിയിൽ

ഇ ശ്രീധരൻ ബിജെപിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സിനിമയില്‍ നിന്നടക്കം കൂടുതല്‍ പൊതുസമ്മതരെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ബിജെപി നീക്കം. ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നത് തിരഞ്ഞെടുപ്പില്‍ വലിയ മുതല്‍ക്കൂട്ടാവും എന്നാണ് ബിജെപി കണക്ക് കൂട്ടല്‍. ശ്രീധരനെ കൂടാതെ പിടി ഉഷയേയും പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേന്ദ്രന്‍ തന്നെ നേരിട്ട്

സുരേന്ദ്രന്‍ തന്നെ നേരിട്ട്

നേരത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പിടി ഉഷ ട്വീറ്റ് ചെയ്തിരുന്നു. മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദനെ ബിജെപിയില്‍ എത്തിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണി മുകുന്ദനുമായി കെ സുരേന്ദ്രന്‍ നേരിട്ട് ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാൽ

ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാൽ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ഉണ്ണി മുകുന്ദനോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണ് എങ്കില്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചതായാണ് സൂചന. നേരത്തെ മുതല്‍ക്കേ ബിജെപി അനുഭാവം പരസ്യമാക്കിയിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍.

മല്ലികാ സുകുമാരനും ?

മല്ലികാ സുകുമാരനും ?

നടി മല്ലിക സുകുമാരനേയും പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി കേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യം ഇല്ലെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറാണ് എന്നും മല്ലിക സുകുമാരന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല

ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല

മറ്റൊരു പ്രമുഖ സിനിമാ താരമായ അനുശ്രീയുമായും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അനുശ്രീയുടെ ബിജെപി ബന്ധം നേരത്തെ തന്നെ ചര്‍ച്ചയായിട്ടുളളതാണ്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് നടി ബിജെപി നേതാക്കളെ അറിയിച്ചിരിക്കുന്നത് എന്നാണ് സൂചന. ഉപ്പും മുളകും ഷോയിലൂടെ പ്രശസ്തയായ നടി നിഷാ സാരംഗിനേയും ബിജെപിയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്.

English summary
BJP trying to include public faces including film stars to the party before assembly polls 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X