Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അറിഞ്ഞില്ല; വയനാട്ടില്‍ 'സ്മൃതി ഇറാനി'യാകാന്‍ നുസ്രത്ത് ജഹാന്‍ ആര്‍പിഐ സ്ഥാനാര്‍ഥി

കോഴിക്കോട്: എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യം ഘട്ടം പിന്നിട്ടു തുടങ്ങി. എന്നിട്ടും കേരളത്തിലെ നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളായില്ല. ആരാകും സ്ഥാനാര്‍ഥി എന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് വ്യക്തമായ ധാരണയുമില്ല. കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് മാത്രമാണ് നേതാക്കളുടെ പ്രതികരണം.

കൊല്ലം, എറണാകുളം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് ബിജെപി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് നേതാക്കള്‍ പ്രതികരിക്കുന്നു. അതിനിടെയാണ് എന്‍ഡിഎ ഘടക കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്തേവാല) വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

wayanad

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ നേതാവ് ആനി രാജ ആദ്യം കളത്തിലിറങ്ങിയ മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധി ഇതുവരെ എത്തിയില്ലെങ്കിലും കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് സജീവമാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ആരാകുമെന്നാണ് അറിയാനുള്ളത്. കഴിഞ്ഞ തവണ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മല്‍സരിച്ച മണ്ഡലമായ വയനാട് ഇത്തവണ ബിജെപി ഏറ്റെടുക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ കരുത്തുള്ള സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നത്. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ് സാധ്യത കൂടുതല്‍. രണ്ടാംഘട്ട പട്ടിക പ്രഖ്യാപിക്കുമ്പോള്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയെ അറിയാമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ബിജെപി നേതാക്കള്‍. അതിനിടെയാണ് ആര്‍പിഐ ദേശീയ ഉപാധ്യക്ഷ കൂടിയായ കോഴിക്കോട് സ്വദേശി നുസ്രത്ത് ജഹാനെ പാര്‍ട്ടി നേതൃത്വം വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആര്‍പിഐ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നുസ്രത്തിന്റെ പേര് പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് സമിതിയുടെ തീരുമാന പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കുന്ന കാര്യം നുസ്രത്ത് ഇന്‍സ്റ്റഗ്രാമില്‍ അറിയിക്കുകയും ചെയ്തു. എന്‍ഡിഎക്ക് വേണ്ടി താനും സഹപ്രവര്‍ത്തകരും വയനാട്ടിലേക്ക് എന്നും നുസ്രത്ത് അറിയിച്ചു.

nuzarath-jahan

കേരളത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു. അതേസമയം, ദേശീയ തലത്തില്‍ എന്‍ഡിഎയിലുള്ള പാര്‍ട്ടിയാണ് ആര്‍പിഐ. പാര്‍ട്ടി അധ്യക്ഷന്‍ രാംദാസ് അത്തേവാല, നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗവുമാണ്.

രാഹുല്‍ ഗാന്ധിയും നുസ്രത്ത് ജഹാനും തമ്മിലാകും വയനാട്ടില്‍ പ്രധാന മല്‍സരമെന്ന് ആര്‍പിഐ സംസ്ഥാന പ്രസിഡന്റ് പിആര്‍ സോംദേവ് പറഞ്ഞു. 24ന് നുസ്രത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോള്‍ സ്വീകരണം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 27ന് വയനാട്ടിലേക്ക് തുറന്ന ജീപ്പില്‍ പോകും. 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയോഗിച്ചുവെന്നും സോംദേവ് അറിയിച്ചു.

തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട് നുസ്രത്ത്. മാത്രമല്ല, നരേന്ദ്ര മോദിയുടെയും അത്തേവാലയുടെയും ചിത്രത്തിനൊപ്പം വിജയിപ്പിക്കുക എന്ന കാര്‍ഡും കാണാം. മോദിയുടെ ഗ്യാരന്റി, അത്തേവാലയുടെ ഉറപ്പ് എന്നാണ് കാര്‍ഡിലെ വാക്കുകള്‍. അത്തേവാല വയനാട്ടിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന വീഡിയോയും നുസ്രത്ത് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും വയനാട് മണ്ഡലത്തിനുണ്ട്. ബിജെപിക്കെതിരെയാണ് രാഹുല്‍ ഗാന്ധി മല്‍സരിക്കേണ്ടതെന്നും കേരളത്തിലെ കോണ്‍ഗ്രസുകാരനായി രാഹുല്‍ ഗാന്ധിയെ ചെറുതാക്കരുതെന്നും ആനി രാജ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമല്ലേ ഇത് എന്ന മറുചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+