കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ നിലപാട് മാറ്റി ബിജെപി.... വിശ്വാസികള്‍ക്കൊപ്പം സമരത്തിനെന്ന് ശ്രീധരന്‍പിള്ള!!

Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിധിയില്‍ പല ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ഹൈന്ദവ പാര്‍ട്ടിയായി സ്വയം ഉയര്‍ത്തിക്കാണിക്കുന്ന ബിജെപി നിശബ്ദത പാലിച്ച് വന്‍ ചര്‍ച്ചയായിരുന്നു. സുരേന്ദ്രന്‍ മാത്രമാണ് ഇതിനെ അനുകൂലിച്ച് സംസാരിച്ചത്. ഇതിനെ എതിര്‍ക്കണോ അനുകൂലിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ബിജെപി. ആര്‍എസ്എസ് ഇതിനെ അനുകൂലിച്ചതോടെ വീണ്ടും പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിലവിലെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബിജെപി.

വിശ്വാസികള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിരിക്കുന്നത്. ഇതിന് സോഷ്യല്‍ മീഡിയ വഴി നല്ല പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. നിങ്ങള്‍ക്ക് സ്വന്തമാക്കി നിലപാടൊന്നും ഇല്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അതേസമയം ആര്‍എസ്എസിന്റെ വക സോഷ്യല്‍ മീഡിയയില്‍ രഹസ്യ പ്രചാരണവും നടക്കുന്നുണ്ട്.

ബിജെപിക്കെതിരെ പ്രതിഷേധം

ബിജെപിക്കെതിരെ പ്രതിഷേധം

സുപ്രീം കോടതി വിധിയില്‍ ആദ്യം ഹിന്ദുക്കളെ അനുകൂലിച്ച് സംസാരിക്കേണ്ടത് ബിജെപിയാണെന്നായിരുന്നു വിശ്വാസികളുടെ വാദം. എന്നാല്‍ ബിജെപിയില്‍ നിന്ന് ഒരു പിന്തുണ പോലും ലഭിച്ചില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ വിധി പഠിച്ചിട്ട് അഭിപ്രായം പറയാമെന്നായിരുന്നു പിഎസ് ശ്രീധരന്‍പിള്ളയുടെ വാദം. ഇതിനെതിരെ അണികളില്‍ നിന്ന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പല അണികളും കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ഇതിന്റെ പിന്നിലെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുന്നുണ്ട്.

 കടുത്ത ആശയക്കുഴപ്പം

കടുത്ത ആശയക്കുഴപ്പം

ബിജെപിക്കുള്ളില്‍ വലിയ ആശയക്കുഴപ്പമാണ് വിധി സംബന്ധിച്ച് ഉണ്ടായത്. എതിര്‍ക്കണോ നേരത്തെ കെ സുരേന്ദ്രന്റെ പണ്ടത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇനേതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രകോപനപരമായ നീക്കങ്ങളാണ് ഇത് നടത്തുന്നതെന്നുമാണ്. ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കാനുള്ള രഹസ്യ അജണ്ടയാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്താവന.

നിലപാട് വേഗം തിരുത്തി

നിലപാട് വേഗം തിരുത്തി

അതിവേഗമാണ് ബിജെപി സ്വന്തം നിലപാട് മാറ്റിയിരിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞിരിക്കുന്നത്. വിശ്വാസികള്‍ക്കൊപ്പം ബിജെപി സമരത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷത്തിനെതിരെ പോരാട്ടം

ഇടതുപക്ഷത്തിനെതിരെ പോരാട്ടം

ശബരിമല വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നേട്ടങ്ങളാണ് ബിജെപി ഒരുക്കുന്നത്. ഹിന്ദുവികാരം ആളിക്കത്തിയാല്‍ അത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ സമരം ആരംഭിക്കാനാണ് ബിജെപിയുടെ തീരുമാനം. കോടതി വിധിയുടെ പേരില്‍ സിപിഎം ഹിന്ദുവിശ്വാസികളെ അടിച്ചമര്‍ത്തുകയാണെന്നും ശ്രീധരന്‍പിള്ള പറയുന്നു.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

ഹിന്ദു വിശ്വാസികളുടെ അവകാശത്തിന് മേലുള്ള കമ്മ്യൂണിസ്റ്റുകാരുടെ കടന്നു കയറ്റവുമായാണ് സംഘപരിവാര്‍ ശബരിമല വിധിയെ പ്രചരിപ്പിക്കുന്നത്. ശബരിമലയുടെ കാര്യത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ശ്രീധരന്‍പിള്ള തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മുകാര്‍ അവിശ്വാസികളായത് കൊണ്ട് ഹിന്ദുക്കളെ ദ്രോഹിക്കുകയാണെന്നും വിശ്വാസങ്ങളെ ഇല്ലാതാക്കുകയാണെന്നുമാണ് പ്രചാരണം. തിരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമായി നിര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

വ്യാജ പ്രചാരണങ്ങള്‍....

വ്യാജ പ്രചാരണങ്ങള്‍....

സ്ത്രീപ്രവേശനത്തില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും ആരംക്ഷിച്ചിട്ടുണ്ട്. കേസില്‍ ഹര്‍ജി നല്‍കിയത് മുസ്ലീം നാമധാരിയാണെന്നും ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് പ്രചാരണം. ദില്ലിയിലെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ പ്രസിഡന്റായ നൗഷാദ് അഹമ്മദ് ഖാനെതിരെ വ്യാജ പ്രചാരണം. ഇതും ഇടതുപക്ഷത്തിനെതിരെ ചേര്‍ത്താണ് പ്രചാരണങ്ങള്‍ കൂടുതലും നടക്കുന്നത്.

സത്യാവസ്ഥ എന്ത്?

സത്യാവസ്ഥ എന്ത്?

ശബരിമല കേസില്‍ വനിതാ അഭിഭാഷകര്‍ ഹര്‍ജി നല്‍കുന്നത് 2006ലാണ്. അത് മറച്ച് വെച്ച് കൊണ്ടാണ് പ്രചാരണം. നൗഷാദ് അഹമ്മദ് ഖാന്‍ സംഘടനംയുടെ പ്രസിഡന്റായി എത്തുന്നത് 2014ലാണ്. ഭക്തി പസ്രിജ, ഡോ ലക്ഷ്മി ശാസ്ത്രി, പ്രേരണാ കുമാരി, അല്‍കാ ശര്‍മ, സുധാ പാല്‍ എന്നിവരായിരുന്നു ഈ പാരതി നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് പകരം നൗഷാദിന്റെ മതം ഉയര്‍ത്തിപ്പിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നത്.

 മുമ്പ് വധഭീഷണി

മുമ്പ് വധഭീഷണി

ഈ വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരെ ഇതേ കാരണം നിരത്തിയാണ് പ്രചാരണം. മുമ്പ് ഇതേ വിഷയത്തിലും നൗഷാദ് ഖാനെതിരെ വധഭീഷണി ഉണ്ടായിരുന്നു. അന്ന് അദ്ദേഹം പോലീസ് സംരക്ഷണം തേടിയിരുന്നു. ഇസ്ലാമിക് ഭീകരര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണെന്നും ശബരിമല വിഷയത്തില്‍ മുസ്ലീമായ ഇയാള്‍ക്കെന്താണ് കാര്യമെന്നും ചോദിച്ചായിരുന്നു അന്നത്തെ വധഭീഷണി. തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം..... സ്ത്രീ സൗഹൃദ ശൗചാലയങ്ങളും ഒരുങ്ങുന്നു!!ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം..... സ്ത്രീ സൗഹൃദ ശൗചാലയങ്ങളും ഒരുങ്ങുന്നു!!

എടിഎമ്മില്‍ നിന്ന് കിട്ടുന്ന പണം കുറയും; പരിധി കുറച്ച് എസ്ബിഐ!! ജനം നട്ടംതിരിയും, നീണ്ട ക്യൂ...എടിഎമ്മില്‍ നിന്ന് കിട്ടുന്ന പണം കുറയും; പരിധി കുറച്ച് എസ്ബിഐ!! ജനം നട്ടംതിരിയും, നീണ്ട ക്യൂ...

English summary
bjp uturn in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X