Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ കാലത്ത് ബിജെപിയുടെ വെര്‍ച്വല്‍ സമരം; ഓണ്‍ലൈനായി കെ സുരേന്ദ്രന്റെ ഉദ്ഘാടനം

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ രോഗവിമുക്തി നേടിയെന്നതും ആശ്വസിക്കാവുന്നതാണ്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സാമൂഹ അടുക്കള സജ്ജമാക്കിയിരുന്നു. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലായിരുന്നു സാമൂഹ അടുക്കളകള്‍ സജ്ജമാക്കിയത്. 14 ജില്ലകളിലായി 1300 സമൂഹ അടുക്കളകളായിരുന്നു ഒരുക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കേരളത്തില്‍ ചിലയിടങ്ങളില്‍ സാമൂഹ അടുക്കളകള്‍ രാഷ്ട്രീയ വല്‍ക്കരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ നടപടിശരിയല്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു.

പിന്നാലെ സാമൂഹിക അടുക്കളകള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നാരോപിച്ച് ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം പ്രതിഷേധ സമരവും സംഘടിപ്പിച്ചു.

12 മണിക്കൂര്‍ ഉപവാസം

12 മണിക്കൂര്‍ ഉപവാസം

ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രതിഷേധ സമരവുമായി എത്തിയിരിക്കുകയാണ് ബിജെപി.സമൂഹ അടുക്കള രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നാരോപിച്ചാണ് ബിജെപി ആലപ്പുഴ നേതൃത്വം പ്രതിഷേധ സമരം സംഘടിപ്പിച്ചത്. 12 മണിക്കൂര്‍ ഉപവാസ സമരത്തിനാണ് ബിജെപി ആഹ്വാനം ചെയ്തത്. ഭക്ഷണകാര്യത്തില്‍ പോലും സര്‍ക്കാര്‍ സങ്കുജിത രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

 വെര്‍ച്വല്‍ സമരം

വെര്‍ച്വല്‍ സമരം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടികളോ മറ്റ് പരിപാടികളോ നടത്താന്‍ പാടില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ വെര്‍ച്വല്‍ സമരമാണ് ബിജെപി നടത്തിയത്. ബിജെപി ജില്ലാ അധ്യക്ഷന്‍ എംവി ഗോപകുമാറും രണ്ട് സഹ പ്രവര്‍ത്തകരും ജില്ലാ ആസ്ഥാനത്തിരുന്നാണ് സമരം ആരംഭിച്ചത്.

ഓണ്‍ലൈനായി ഉദ്ഘാടനം

ഓണ്‍ലൈനായി ഉദ്ഘാടനം

ഇന്ന് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധ സമരമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സാമൂഹിക അടുക്കള മാത്രം പൊലീസ് ഇടപെട്ട് പൂട്ടിച്ചുവെന്നാരോപിച്ച് മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വീടിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ചെയ്തത്. തൃശൂര്‍ അന്തിപ്പാട് സിപിഐയുടെ നേതൃത്വത്തിലുള്ള സാമൂഹിക അടുക്കള പൊലീസ് നിര്‍ത്തിച്ചില്ലെന്നും മറിച്ച് കോണ്‍ഗ്രസിന്റെ സാമൂഹിക അടുക്കള നിര്‍ത്തിവെക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഓണ്‍ലൈനായി ഉദ്ഘാടനം

ഓണ്‍ലൈനായി ഉദ്ഘാടനം

ബിജെപി ജില്ലാ അധ്യക്ഷനും സഹപ്രവത്തകരും ജില്ലാ ആസ്ഥാനത്ത് സമരം ആരംഭിച്ചതോടെ ഒന്‍പത് നിയോജക മണ്ഡലം പ്രസിഡണ്ടുമാര്‍ അവരവരുടെ പാര്‍ട്ടി ഓഫീസിലിരുന്നും സമരം ആരംഭിച്ചു. പിന്നാലെ പത്ത് മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ഇന്ന് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധ സമരമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സാമൂഹിക അടുക്കള മാത്രം പൊലീസ് ഇടപെട്ട് പൂട്ടിച്ചുവെന്നാരോപിച്ച് മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വീടിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ചെയ്തത്. തൃശൂര്‍ അന്തിപ്പാട് സിപിഐയുടെ നേതൃത്വത്തിലുള്ള സാമൂഹിക അടുക്കള പൊലീസ് നിര്‍ത്തിച്ചില്ലെന്നും മറിച്ച് കോണ്‍ഗ്രസിന്റെ സാമൂഹിക അടുക്കള നിര്‍ത്തിവെക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Recommended Video

cmsvideo
    K Surendran Praises Pinarayi Vijayan government | Oneindia Malayalam
    കൊറോണ

    കൊറോണ

    സംസ്ഥാനത്ത് 255 പേരാണ് ഇതുവരേയും കൊറോണയില്‍ നിന്നും രോഗവിമുക്തി നേടിയത്. ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ ആറ് പേരും എറണാകുളം ജില്ലയിലെ രണ്ട് പേരുടേയും ആലപ്പുഴ, മലപ്പുറം, എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം ഇന്ന് 84 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+