കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളും ഡീസലും ഒറ്റയടിക്ക് പകുതി വിലയാക്കാം; കേരളത്തിൽ ഗോൾഡ് പൊലീസും; വമ്പൻ നിർദ്ദേശവുമായി അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

കണ്ണൂര്‍: തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധന രാജ്യത്തെ ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. കേരളക്കില്‍ പെട്രോളിന്റെ വില 100 തൊട്ടു. സാധരാണക്കാരായ ജനങ്ങളെ ഇന്ധനവില ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. വില വര്‍ദ്ധന അവസാനിക്കാതെ തുടരുമ്പോഴും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയില്‍ ഇന്ധന വില ഇപ്പോഴത്തെ വിലയുടെ പകുതി വിലയ്ക്ക് നല്‍കാനാവുമെന്നാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി പറയുന്നത്. അതിന് അദ്ദേഹം സുപ്രധാന നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. മാതൃഭൂമിക്ക് അനുവദിച്ച അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

1

അന്യേന്യം തര്‍ക്കിച്ചിട്ട് കാര്യമില്ല
ഇപ്പോഴത്തെ ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രവും സംസ്ഥാനവും അന്യോന്യം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. നികുതി കൂടുതല്‍ കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ എന്നല്ല ഇപ്പോള്‍ നോക്കേണ്ടത്. എന്താലായും അത് സര്‍ക്കാരിന്റെ ഖജനാവിലേക്കാണ് പോകുന്നത്. ഈ നികുതി പണമെല്ലാം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന വാദമാണ് അബ്ദുള്ളക്കുട്ടി ഉന്നയിക്കുന്നത്.

എന്നെയും ബാധിച്ചു

എന്നെയും ബാധിച്ചു

ഇന്ധനവില വര്‍ദ്ധനവ് തന്നെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. മാസം 5000 ല്‍ കൂടുതല്‍ കിലോ മീറ്റര്‍ സഞ്ചരിക്കുന്ന ആളാണ് ഞാന്‍, ഞങ്ങളുടെ കുടുംബ ബജറ്റിനെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പിണറായിയും മമതയും ഉള്‍പ്പെടുന്ന സര്‍ക്കാരുകള്‍ സഹകരിച്ചാല്‍ പരിഹാരം കാണാമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

പരിഹരിക്കാന്‍ മാര്‍ഗമുണ്ട്

പരിഹരിക്കാന്‍ മാര്‍ഗമുണ്ട്

ഇന്ധനവിലയുമായി ബന്ധപ്പെട്ട് പഴയ സമരങ്ങളിലേക്കും വാദങ്ങളിലേക്കും ഇപ്പോള്‍ പോകേണ്ടതില്ല. ഇത് പരിഹരിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. പ്രതിപകഗ്ഷ പാര്‍ട്ടികള്‍ സഹകരിക്കുക എന്നതാണ് മോദി സര്‍ക്കാരിന് തുറന്ന സമീപനമാണ്. അതിലേക്കാണ് രാജ്യം പോകുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

4

രാജ്യത്ത് ഇന്ധനവില ഇപ്പോഴത്തേ വിലയേക്കാള്‍ പകുതിക്ക് നല്‍കാന്‍ സാധിക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. അതിനുള്ള പോംവഴിയും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇന്ധന വിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ആ നിര്‍ദ്ദേശം. ജിഎസ്ടിയുടെ തുടക്കം മുതല്‍ തന്നെ പെട്രോള്‍ ഡീസല്‍ വില ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു.

തടസം നില്‍ക്കുന്നത്

തടസം നില്‍ക്കുന്നത്

എന്നാല്‍ ഇതിന് കേരളവും ബംഗാളുമാണ് തടസം നില്‍ക്കുന്നത്. ഒരു സമവായത്തിലൂടെ ഇന്ധനവിലയെ ജിഎസ്ടിയിള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ഇങ്ങനെ ചെയ്താല്‍ ഇന്ധനം ഒറ്റയടിക്കം പകുതിവിലയ്ക്ക് വില്‍ക്കാനാകുമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. എന്നാല്‍ കേരളത്തിലെ ഐസക്കും ബാലഗോപാലും ഇത് കേരളത്തെ കുത്തുപാളയെടുപ്പിക്കുമെന്നാണ് പറയുന്നത്.

മാറി ചിന്തിക്കണം

മാറി ചിന്തിക്കണം

ആയിരക്കണക്കിന് കോടിയുടെ നികുതി നഷ്ടമുണ്ടാക്കുമെന്നാണ് കേരളം പറയുന്നത്. എന്നാല്‍ കേരളം മാറി ചിന്തിക്കുകയാണ് വേണ്ടത്. മദ്യം, ലോട്ടറി, പെട്രോള്‍ ഈ കൊള്ള നികുതികൊണ്ടൊന്നും നമുക്ക് അധിക കാലം പിടിച്ച് നില്‍ക്കാനാകില്ലെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു. ഇന്ധനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നഷ്ടമാകുന്ന കേരളത്തിന്റെ നികുതി വരുമാനം ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശം കയ്യിലുണ്ടെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

കേരളത്തില്‍ ഗോള്‍ഡ് പോലീസ്

കേരളത്തില്‍ ഗോള്‍ഡ് പോലീസ്

ട്രാഫിക് പോലീസിനെ പോലെ ഒരു ഗോള്‍ഡ് പൊലീസിനെ പിണറായി നിയമിക്കണം. എന്നിട്ട് കേരളത്തിലെ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന ഇടത്തരക്കാരായാലും സാധാരണക്കാരായാലും ഒന്നോ രണ്ടോ വിവാഹപാര്‍ട്ടികളെ റെയ്ഡ് ചെയ്ത് ബില്ല് ചോദിക്കണം. ഇപ്പോള്‍ ലഭിക്കുന്ന 300-400 കോടി നികുതിയില്‍ നിന്ന് ഇത് 12000 കോടിയെങ്കിലും ആക്കാമെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു.

ഡിഎഫ്കെ ആര്‍മിയിലും ചാരന്‍മാര്‍: മോശം പ്രവര്‍ത്തികളെ അംഗീകരിക്കില്ല സൂര്യയോട് പൊളി ഫിറോസ്ഡിഎഫ്കെ ആര്‍മിയിലും ചാരന്‍മാര്‍: മോശം പ്രവര്‍ത്തികളെ അംഗീകരിക്കില്ല സൂര്യയോട് പൊളി ഫിറോസ്

ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി, ബിഗ് ബോസ് ആരാധകര്‍ കാത്തിരുന്ന സുദിനം; ഗ്രാന്‍ഡ് ഫിനാലെ ഒരുങ്ങുന്നുഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി, ബിഗ് ബോസ് ആരാധകര്‍ കാത്തിരുന്ന സുദിനം; ഗ്രാന്‍ഡ് ഫിനാലെ ഒരുങ്ങുന്നു

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Trivandrum man protest against petrol price hike | Oneindia Malayalam

English summary
BJP Vice President AP Abdullakutty has put forward an important proposal to halve fuel prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X