കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് യാത്ര ചെങ്ങന്നൂരിൽ! 'ഏറ്റുമുട്ടൽ' പ്രഖ്യാപിച്ച് കുമ്മനം; ഗർഭസ്ഥ ശിശുവിനും രക്ഷയില്ല...

ഗർഭസ്ഥ ശിശുവിന് പോലും പിണറായി ഭരണത്തിൽ രക്ഷയില്ലാതായെന്നും കുമ്മനം രാജേശഖരൻ പറഞ്ഞു.

Google Oneindia Malayalam News

ചെങ്ങന്നൂർ: ജനങ്ങളെ വഞ്ചിച്ച ഇരു മുന്നണികളെയും ചെങ്ങന്നൂരിലെ ജനങ്ങൾ തൂത്തെറിയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇടത് വലതു മുന്നണികളുടെ നീക്കുപോക്ക് രാഷ്ട്രീയവും ബിജെപിയുടെ വികസന രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ചെങ്ങന്നൂരിൽ നടക്കുകയെന്നും കുമ്മനം പറഞ്ഞു. വികാസ് യാത്രയ്ക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതെന്താ ഇങ്ങനെ, രാജ്യസഭ സീറ്റ് നൽകുന്നതെല്ലാം ബിജെപിക്ക് പുറത്തുള്ളവർക്ക്... ഇതെന്താ ഇങ്ങനെ, രാജ്യസഭ സീറ്റ് നൽകുന്നതെല്ലാം ബിജെപിക്ക് പുറത്തുള്ളവർക്ക്...

നട്ടംതിരിഞ്ഞ് ബിജെപി; ആന്ധ്രയില്‍ പൊട്ടിത്തെറി, ബിഹാറില്‍ പൊരിച്ചില്‍!! രാജസ്ഥാനില്‍ കനത്ത തിരിച്ചടിനട്ടംതിരിഞ്ഞ് ബിജെപി; ആന്ധ്രയില്‍ പൊട്ടിത്തെറി, ബിഹാറില്‍ പൊരിച്ചില്‍!! രാജസ്ഥാനില്‍ കനത്ത തിരിച്ചടി

കേരളത്തിന് പുതിയ ദിശാബോധം നൽകുന്ന തിരഞ്ഞെടുപ്പായിരിക്കും ചെങ്ങന്നൂരിലേത്. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും ചെങ്ങന്നൂരിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇരു മുന്നണികളുടെയും നീക്കുപോക്ക് രാഷ്ട്രീയത്തിന് എതിരായ ജനവിധിയാകും ചെങ്ങന്നൂരിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

kummanam

വ്യവസായം തുടങ്ങാൻ ആഗ്രഹിച്ച് മുതൽ മുടക്കുന്ന പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് കേരളത്തിലെന്നും, ഗർഭസ്ഥ ശിശുവിന് പോലും പിണറായി ഭരണത്തിൽ രക്ഷയില്ലാതായെന്നും കുമ്മനം രാജേശഖരൻ പറഞ്ഞു.

ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...

ഭർത്താവിന്റെ കൂട്ടുകാരനുമായി അവിഹിതം; കാമുകനോടൊപ്പം ജീവിക്കാൻ യുവതി സ്വന്തം മകനോട് ചെയ്തത്... ഭർത്താവിന്റെ കൂട്ടുകാരനുമായി അവിഹിതം; കാമുകനോടൊപ്പം ജീവിക്കാൻ യുവതി സ്വന്തം മകനോട് ചെയ്തത്...

English summary
bjp vikas yatra; kummanam's speech about chengannur byelection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X