കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടും വടകരയിലും ബിജെപി വോട്ട് ചോര്‍ത്തി, ഗുരുതര ആരോപണവുമായി സിപിഎം!!

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ വോട്ടുചോര്‍ത്തല്‍ ആരോപണവുമായി സിപിഎം. കോഴിക്കോടും വടകരയിലും ബിജെപി വോട്ടുമറിച്ചെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ തന്നെ കോലീബി സഖ്യം ശക്തമാണെന്ന് പറഞ്ഞിരുന്ന സിപിഎം വോട്ടെടുപ്പിന് ശേഷം ആരോപണം ഒന്നുകൂടി കടുപ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടി റിപ്പോര്‍ട്ട് പ്രകാരം എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും പല മണ്ഡലങ്ങളിലും ഒന്നിച്ചെന്നാണ് പറയുന്നത്. അതേസമയം ഇരുപാര്‍ട്ടികളും ഇത് നിഷേധിച്ചിട്ടുണ്ട്. പക്ഷേ ചില സംശയങ്ങള്‍ നിരത്തിയാണ് പി മോഹനന്‍ വോട്ടുചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വടകരയും കോഴിക്കോടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായിരുന്നുവെന്ന വാദവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

വോട്ടു ചോര്‍ത്തല്‍

വോട്ടു ചോര്‍ത്തല്‍

വടകരയിലും കോഴിക്കോട്ടും ബിജെപി കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചെന്നാണ് സിപിഎം ഉന്നയിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലും സമാനമായ വോട്ട് കച്ചവടം നടന്നിരിക്കാമെന്നും പി മോഹനന്‍ പറയുന്നു. വോട്ട് കച്ചവടം പുതിയ കാര്യമല്ല. പല രീതിയില്‍ വോട്ട് വിറ്റിട്ടുണ്ട്. അത് ഞങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്. ഈ കാര്യം സിപിഎം മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും അതനുസരിച്ചാണ് പ്രവര്‍ത്തനം നടത്തിയെന്നും മോഹനന്‍ പറയുന്നു.

തിരിച്ചറിഞ്ഞത് ഇങ്ങനെ

തിരിച്ചറിഞ്ഞത് ഇങ്ങനെ

കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് വിലയിരുത്താന്‍ കോഴിക്കോട്ട് ജില്ലാ നേതാക്കള്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട് 81.47, വടകര 82.48 ശതമാനം എന്നിങ്ങനെയായിരുന്നു പോളിംഗ്. കഴിഞ്ഞ വര്‍ഷം ഇതിലും കുറവായിരുന്നു. എങ്ങനെയാണ് ഈ ട്രെന്‍ഡ് ഉണ്ടായതെന്ന് വിശധമായ ചര്‍ച്ച ജില്ലാ നേതൃത്വത്തിന്റെ അവലോകന യോഗത്തിലുണ്ടായി. വിശദമായ വിലയിരുത്തലില്‍ മിക്കയിടത്തും വോട്ട് മറിച്ചതായി കണ്ടെത്തുകയായിരുന്നു.

കോലിബീ സഖ്യം

കോലിബീ സഖ്യം

കേരളത്തില്‍ പലയിടത്തും കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് പി ജയരാജന്‍ അടക്കം കോലിബീ സഖ്യമുണ്ടെന്ന് ആരോപിച്ചതാണ്. പോളിംഗിന് ശേഷം ഇത് ശക്തമാക്കിയിരിക്കുകയാണ് സിപിഎം. കോഴിക്കോടും വടകരയിലും ബിജെപി ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും കാര്യമായി പ്രചാരണം പോലും നടത്താതിരുന്നതും ഇതിന് തെളിവാണ്.

ബൂത്തിലെ സഹകരണം

ബൂത്തിലെ സഹകരണം

വടകരയിലെ പലയിടത്തും ബൂത്തുകളില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്നാണ് വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ കൊടുത്തതെന്ന് സിപിഎം ആരോപിക്കുന്നു. നാദാപുരത്തെ ചിദല ബൂത്തുകളില്‍ താനിത് നേരിട്ട് കണ്ടുവെന്നും മോഹനന്‍ പരയുന്നു. നേരത്തെ സ്ലിപ്പുകള്‍ കൊടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയില്ലെന്നതും, പോളിംഗ് ദിവസം പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പുറത്തിറങ്ങായിരുന്നതും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും മണ്ഡലങ്ങള്‍

ഇനിയും മണ്ഡലങ്ങള്‍

തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി കാര്യമായ പ്രവര്‍ത്തനം നടത്തിയതും ശ്രദ്ധ കേന്ദ്രീകരിച്ചതും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ കാര്യമായി ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിച്ചെന്ന് സിപിഎം പറയുന്നു. അതേസമയം വടകരയിലും കോഴിക്കോടും തിരിച്ചടിയുണ്ടാവുമെന്ന് സിപിഎമ്മിന് ആശങ്കയുണ്ട്. അതുകൊണ്ട് കോലീബി സഖ്യം യാഥാര്‍ത്ഥ്യമാണെന്ന് കാണിച്ച് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!

English summary
bjp vote goes to congress alleges cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X