കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റമില്ല, പക്ഷേ നേട്ടവുമില്ല.... മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനം ഇളകാതെ ബിജെപി

Google Oneindia Malayalam News

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍ ഏകദേശം വിജയം ഉറപ്പിച്ചിരിക്കുകയാണ്. പതിനായിരത്തിലധികം വോട്ടിന് അദ്ദേഹം മുന്നിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ ഉറപ്പായും വിജയിക്കുമെന്ന് കരുതിയിരുന്ന ബിജെപി കടുത്ത നിരാശയാണ് നേരിടുന്നത്. കെ സുരേന്ദ്രന്‍ കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്ത നേട്ടം കൂടിയാണ് ഇതോടെ പിന്നോട്ട് പോയിരിക്കുന്നത്.

ബിജെപി ഹിന്ദുവോട്ടുകളുടെയും മുസ്ലീം വോട്ടുകളുടെയും ഏകീകരണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ കാര്യമായ വര്‍ധന ബിജെപിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ വന്‍ പ്രതീക്ഷ ബിജെപിക്ക് ഉണ്ടായിരുന്നതും മഞ്ചേശ്വരത്താണ്. എന്നാല്‍ സുരേന്ദ്രനെ കോന്നിയിലേക്ക് മാറ്റിയുള്ള നീക്കം ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും വോട്ടിംഗില്‍ പ്രതിഫലിച്ചിരിക്കുകയാണ്.

ബിജെപിയുടെ മണ്ഡലം

ബിജെപിയുടെ മണ്ഡലം

കേരളത്തില്‍ ബിജെപിക്ക് തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇത്രയും കാലം ഇവിടെ വിജയിക്കാന്‍ സാധിക്കാതിരുന്നത് മാത്രമായിരുന്നു പോരായ്മ. 2011, 2016 വര്‍ഷങ്ങള്‍ കെ സുരേന്ദ്രന്‍ വമ്പന്‍ കുതിപ്പാണ് ഇവിടെ നടത്തിയത്. 2016ല്‍ 89 വോട്ടിന്റെ തോല്‍വിയാണ് സുരേന്ദ്രന്‍ വഴങ്ങിയത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ സുരേന്ദ്രന്‍ ഉണ്ടാക്കിയ പ്രതിച്ഛായയില്‍ നിന്ന് കൊണ്ട് ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതുവരെ 34730 വോട്ടാണ് ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ നേടിയത്.

സ്ഥാനാര്‍ത്ഥിയില്‍ പിഴച്ചോ?

സ്ഥാനാര്‍ത്ഥിയില്‍ പിഴച്ചോ?

മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ തിരിച്ചടിയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ 56781 വോട്ടുകളാണ് കെ സുരേന്ദ്രന്‍ നേടിയത്. അബ്ദുള്‍ റസാഖ് 56870 വോട്ടാണ് നേടിയത്. ഇതുവരെ 41563 വോട്ടുകളാണ് രവീശ തന്ത്രി നേടിയിരിക്കുന്നത്. സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ തന്ത്രിക്ക് യാതൊരു നേട്ടവും അവകാശപ്പെടാനില്ല. അതേസമയം ബിജെപിയുടെ രണ്ടാം സ്ഥാനത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നും ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നു. എന്നാല്‍ ഈ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തിലേക്ക് എത്താന്‍ സാധിക്കാത്തത് വലിയ പോരായ്മയാണ്.

1987 മുതലുള്ള നേട്ടം

1987 മുതലുള്ള നേട്ടം

1987 മുതല്‍ ബിജെപി മഞ്ചേശ്വരത്ത് നിര്‍ണായക ശക്തിയാണ്. അത് മാത്രമല്ല രണ്ടാം സ്ഥാനത്തും അവരുണ്ട്. എച്ച് ശങ്കര ആല്‍വ, ചെര്‍ക്കളം അബ്ദുള്ളയ്‌ക്കെതിരെ മത്സരിച്ചപ്പോള്‍ തന്നെ കരുത്ത് തെളിയിച്ചിരുന്നു. ആല്‍വ 27107 വോട്ടാണ് നേടിയത്. ചെര്‍ക്കളം അബ്ദുള്ള 33853 വോട്ടാണ് നേടിയത്. അടുത്ത തവണ കെജി മാരാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോഴും വോട്ടുനിലയില്‍ കാര്യമായ വര്‍ധനവുണ്ടായി. 28531 വോട്ടിലേക്കാണ് ഉയര്‍ന്നത്. 1996ല്‍ വോട്ടുനില 32413 ആയി ഉയര്‍ന്നതോടെ മണ്ഡലത്തില്‍ എപ്പോള്‍ വേണമെങ്കിലും ബിജെപി വിജയം നേടുമെന്ന പ്രതീതി ഉണ്ടായിരുന്നു.

2006ന് ശേഷം

2006ന് ശേഷം

2001 സികെ പത്മനാഭനെ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചതിലൂടെ ഈ മണ്ഡലം പിടിക്കാന്‍ തന്നെയാണ് ലക്ഷ്യമെന്ന് ബിജെപി തെളിയിച്ചു. 2011ല്‍ കെ സുരേന്ദ്രന്‍ മത്സരിച്ചതോടെയാണ് ഈ മണ്ഡലത്തിലെ പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയത്. 43989 വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. 2016ല്‍ ഇത് 56781 ആയിട്ടാണ് ഉയര്‍ന്നത്. ഇത്തവണ 57484 വോട്ടായി രവീശ തന്ത്രി ഇത് ഉയര്‍ത്തിയിട്ടുണ്ട്. വോട്ടിംഗ് നിലയില്‍ അത്യാവശ്യം വര്‍ധനവും ബിജെപിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ഒരു കുതിപ്പ് ഇതുവരെ ബിജെപിക്കുണ്ടായില്ല. പ്രധാനമായും സുരേന്ദ്രനെ മണ്ഡലത്തില്‍ നിന്ന് മാറ്റിയത് വലിയ തിരിച്ചടിയായെന്നാണ് വ്യക്തമാകുന്നത്.

English summary
bjp vote share didnt decline in manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X