കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക്; ഉദ്ദേശം സിപിഎമ്മിനെ തടയല്‍, രേഖ പുറത്ത്

ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി, പഞ്ചായത്തിലെ ഏക ബിജെപി അംഗത്തിനോട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് പീപ്പിള്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

  • By Ashif
Google Oneindia Malayalam News

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് നല്‍കിയ ബിജെപിയുടെ രേഖ പുറത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഈ ഒത്തുകളി നടന്നത്. ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി, പഞ്ചായത്തിലെ ഏക ബിജെപി അംഗത്തിനോട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് പീപ്പിള്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

Bjp

പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ പ്രസാദും സിപിഎമ്മിലെ ഐവര്‍കാല ദിലീപുമാണ് മല്‍സരിച്ചത്. ബിജെപി അംഗം പ്രസാദിന് വോട്ട് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് തങ്ങളുടെ അനുമതിയോടെയല്ല എന്നാരോപിച്ച് ബിജെപി പഞ്ചായത്തംഗം രേണുകയെ പാര്‍ട്ടി നേതൃത്വം സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് സംഭവം ഏറെ വിവാദമായി. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട രേഖ പുറത്തായിരിക്കുന്നത്. രേണുകയുടെ സസ്‌പെന്‍ഷന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് മരവിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ സിപിഐ വിട്ടുനിന്നിരുന്നു.

English summary
In Kunnathur Panchayat President election, BJP member voted to UDF candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X