കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവണമെന്ന് പറഞ്ഞത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോടിയേരി!!

Google Oneindia Malayalam News

തിരുവനന്തപുരം: ഇ ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്ന രീതിയാണ് ശ്രീധരനുള്ളത്. ആ പ്രസ്താവന അങ്ങനെയുള്ളതാണ്. കേരളത്തില്‍ വലിയൊരു അടിയൊഴുക്ക് നടക്കുന്നുണ്ട്. ഇത് യുഡിഎഫും ബിജെപിയും തമ്മിലാണ്. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ത്ഥിയാണ്. ജനങ്ങള്‍ക്ക് അറിയാം ഇത് എന്തിന്റെ പുറപ്പാടാണെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖ്യമന്ത്രിയാകാനാണ് ആഗ്രഹമെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിക്കാണിച്ചാണ് കോടിയേരിയുടെ മറുപടി.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

1

നേരത്തെ ഉമ്മന്‍ ചാണ്ടിയും യുഡിഎഫും മാന്യന്മാരാണെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണ്. ഉമ്മന്‍ ചാണ്ടിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കിലാക്കാന്‍ കഴിയാറില്ലെന്നും, നല്ല സെക്രട്ടറി ഇല്ലാത്തതാണ് കാരണമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. അതേസമയം ഒരു തിരരഞ്ഞെടുപ്പും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാകില്ല. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ജാഗ്രത പാലിച്ചാല്‍ തുടര്‍ഭരണം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.

ബിജെപിക്ക് പിന്‍സീറ്റ് ഭരണം നടത്താന്‍ കഴിയുന്ന സര്‍ക്കാരുണ്ടാവണം എന്നാണ് വലതുപക്ഷത്തിന്റെ ആ ഗ്രഹം. തൂക്കുസഭയുണ്ടാകണമെന്നാണ് ആഗ്രഹം. അതിനാണ് സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് വിജയിച്ചാലും ബിജെപിക്ക് അവരെ വിലയ്‌ക്കെടുക്കാന്‍ സാധിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപിക്ക് ഒരു പ്രശ്‌നമേ അല്ല. കൈപ്പത്തിയില്‍ താമര വിരിയിക്കാന്‍ അറിയാവുന്നവരാണ് ബിജെപി നേതാക്കള്‍. മോദി പറഞ്ഞത് അനുസരിച്ചാണ് ഈ ശ്രീധരനെ അവര്‍ ശ്രീധരനെ പാര്‍ട്ടിയില്‍ എത്തിച്ചതെന്നും കോടിയേരി പറയുന്നു.

ശ്രീധരന് ഏത് പാര്‍ട്ടിയിലും ചേരാം. കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ച് ബിജെപി ചിലരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ്. ഒരു സീറ്റ് പോലുമില്ലാത്ത സ്ഥലത്ത് മുഖ്യമന്ത്രിയാകാം എന്നൊക്കെയാണ് പറയുന്നതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസാണ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് പിന്നില്‍. സമരം തീര്‍ക്കാന്‍ പ്രതിപക്ഷത്തിന് ആഗ്രഹമില്ല. അവര്‍ കല്ലും വടിയു ംഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താമെന്നാണ് കരുതുന്നത്. അതെന്തായാലും നടക്കാന്‍ പോകുന്നില്ല. പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. അവര്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീഴരുതെന്നും കോടിയേരി പറഞ്ഞു.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

English summary
bjp wants congress will win in assembly election alleges kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X