Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ പേര് മാറ്റണമെന്ന് ബിജെപി; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നാവശ്യവുമായി ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള'ക്ക് പകരം 'കേരളം' എന്നാക്കണം എന്നാണ് ബി ജെ പി പറയുന്നത്. 2023 ല്‍ നിയമസഭ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കിയിരുന്നു.

ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. പേര് മാറ്റത്തില്‍ പിന്തുണ അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കി മാറ്റണം എന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടായിരുന്നു നിയമസഭ പ്രമേയം പാസാക്കിയത്.

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുകയായിരുന്നു. നൂറ്റാണ്ടുകളായി കേരളം എന്ന് തന്നെയാണ് സംസ്ഥാനത്തിന്റെ പേര് ആയി സാഹിത്യത്തിലും ചരിത്രത്തിലും ഉപയോഗിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ പ്രയോഗം മൂലം കേരള ആയി മാറുകയായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും കേരള മാറ്റി കേരളം ആക്കാന്‍ സാധിച്ചിട്ടില്ല.

മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്‍മെന്റ് ഓഫ് കേരള എന്നാണ്. ഇത് മാറ്റണമെങ്കില്‍ പാര്‍ലമെന്റും കേന്ദ്ര സര്‍ക്കാരും കൂടി അനുവദിക്കണം. കേരള നിയമസഭ പ്രമേയം പാസാക്കിയെങ്കിലും ഇനിയുള്ള ആദ്യ നടപടി പേര് മാറ്റാനുള്ള ഭേദഗതിബില്‍ അവതരിപ്പിച്ച് ലോക്‌സഭയില്‍ പാസാക്കുക എന്നതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ ബില്‍ അവതരിപ്പിക്കേണ്ടത്.

അതിന് ശേഷം രാജ്യസഭയും പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കണം. അതിന് ശേഷം ഗസറ്റില്‍ വിജ്ഞാപനംചെയ്താലേ 'കേരള' എന്ന പേര് 'കേരളം' എന്നായി ഔദ്യോഗിക രേഖകളില്‍ മാറൂ. നേരത്തെ ഒഡിഷ, ഒറീസ എന്ന പേര് മാറ്റിയത് ഇങ്ങനെയായിരുന്നു. ഒറീസ എന്നത് ഒഡിഷയാക്കണം എന്ന പ്രമേയം സംസ്ഥാന നിയമസഭ 2008 ല്‍ പാസാക്കുകയും 2011-ല്‍ പാര്‍ലമെന്റ് 'ദി ഓറീസ ആള്‍ട്ടറേഷന്‍ ഓഫ് നെയിം ആക്ട്' പാസാക്കുകയും ചെയ്തു.

ട്രിവാന്‍ഡ്രം, ട്രിച്ചൂര്‍, കാലിക്കട്ട് എന്നിവയെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിങ്ങനെയാക്കിയതും സമാന രീതിയിലാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ഉയര്‍ന്നുവന്ന ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+