കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ഇഷ്ടപ്പെട്ട നടനെന്ന് ചെന്നിത്തല; ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തയോടുള്ള പ്രതികരണം...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ടുദിവസമായുള്ള ചൂടുള്ള വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പരിഹാസങ്ങളും ട്രോളുകളും തകര്‍ക്കുകയാണ്. മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുമോ? ഇതാണ് മിക്കയാളുകളുടെയും ചോദ്യം.

ഇതിനുള്ള മറുപടി പറയേണ്ടത് മോഹന്‍ലാല്‍ തന്നെയാണ്. അദ്ദേഹം എവിടെയും തട്ടാതെയുള്ള ഒരു മറുപടിയാണ് തന്നത്. ബിജെപിയാകട്ടെ, രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന മറുപടിയും നല്‍കി. എന്നാല്‍ രസകരമായ പ്രതികരണം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്....

വാര്‍ത്ത ഇങ്ങനെ

വാര്‍ത്ത ഇങ്ങനെ

മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുമെന്നും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ മല്‍സരിക്കുമെന്നുമായിരുന്നു വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ആര്‍എസ്എസ് നടത്തുന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. ഡെക്കാള്‍ ഹെറാള്‍ഡ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ജന്മാഷ്ടമി ദിനത്തില്‍

ജന്മാഷ്ടമി ദിനത്തില്‍

ജന്മാഷ്ടമി ദിനത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതത്രെ. എന്നാല്‍ ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പും പാര്‍ട്ടി പ്രവേശവുമെല്ലാം ചേര്‍ത്ത് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്.

രണ്ട് കക്ഷികള്‍ പറയണം

രണ്ട് കക്ഷികള്‍ പറയണം

വിഷയത്തില്‍ പ്രധാനമായും രണ്ട് കക്ഷികളാണ് മറുപടി പറയേണ്ടത്. ഒന്നാമത് മോഹന്‍ലാല്‍, രണ്ടാമത് ബിജെപി. മോഹന്‍ലാല്‍ ചില മാധ്യമങ്ങളോട് വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അതാകട്ടെ എവിടെയും തൊട്ടില്ല. ബിജെപിയില്‍ ചേരുമെന്നോ ഇല്ലെന്നോ അദ്ദേഹം വ്യക്തമായി പറഞ്ഞില്ല.

സ്വാഗതം ചെയ്ത് ബിജെപി

സ്വാഗതം ചെയ്ത് ബിജെപി

ബിജെപി മോഹന്‍ലാലിനെ സ്വാഗതം ചെയ്യുന്ന പ്രതികരണമാണ് നടത്തിയത്. നിലവില്‍ മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ച് അറിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ മോഹന്‍ ലാലിനെ പോലുള്ള ഓരാള്‍ പാര്‍ട്ടിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാല്‍ പറയുന്നു

മോഹന്‍ലാല്‍ പറയുന്നു

താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കുന്നില്ല. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടന്നത്. മുമ്പ് മറ്റു പല നേതാക്കളെയും താന്‍ കണ്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മണ്ടത്തരം കാണിക്കില്ല

മണ്ടത്തരം കാണിക്കില്ല

എന്നാല്‍ രസകരമായ മറുപടി നല്‍കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. അദ്ദേഹം വിഡ്ഡിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെന്നിത്തല മറുപടി നല്‍കി.

 വളരെ സ്വീകാര്യനാണ്

വളരെ സ്വീകാര്യനാണ്

പ്രസ്‌ക്ലബ്ബിന്റെ പ്രളയാനന്തരം എന്ന പരിപാടില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് ചെന്നിത്തല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍. വളരെ സ്വീകാര്യനാണ്. അദ്ദേഹം ഇങ്ങനെ ഒരു വിഡ്ഡിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയില്‍ ചേരുന്നത് വിഡ്ഡികളാണോ

ബിജെപിയില്‍ ചേരുന്നത് വിഡ്ഡികളാണോ

ചെന്നിത്തല അങ്ങനെ പറയുമ്പോള്‍ സ്വാഭാവികമായ ഒരു ചോദ്യം ഉയരാം. ബിജെപിയില്‍ പോകുന്നവരെല്ലാം വിഡ്ഡികളാണോ. ഈ ചോദ്യത്തിനും ചെന്നിത്തല മറുപടി നല്‍കി. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സംസ്ഥാനഘടകത്തിന് അറിയില്ല

സംസ്ഥാനഘടകത്തിന് അറിയില്ല

നിലവില്‍ ബിജെപി സംസ്ഥാന ഘടകത്തിന് മോഹന്‍ലാലിന്റെ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് വിവരം ലഭിച്ചില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ വരാന്‍ സാധ്യതയില്ലെന്നു അവര്‍ പറയുന്നുമില്ല. സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ അവസരം കാത്തുനില്‍ക്കുന്ന ബിജെപിക്ക് മോഹന്‍ലാലിനെപോലുള്ള നടനെ കിട്ടിയാല്‍ സ്വാഗതം ചെയ്യുമെന്ന് തീര്‍ച്ചയാണ്.

രണ്ട് വിഭാഗം

രണ്ട് വിഭാഗം

സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചയാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട് നടത്തുന്നത്. വാര്‍ത്ത ശരിയായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ബിജെപിയില്‍ ചേരില്ലെന്ന് പറയുന്നവരുമുണ്ട്. പക്ഷേ, മോഹന്‍ലാലിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ബിജെപിയോട് അടുക്കുമെന്ന് പറയുന്നവരും കുറവല്ല.

കാരണങ്ങള്‍ നിരവധിയാണ്

കാരണങ്ങള്‍ നിരവധിയാണ്

നോട്ട് നിരോധനത്തെ പുകഴ്ത്തിയ വ്യക്തിയാണ് മോഹന്‍ലാല്‍. നോട്ട് നിരോധനത്തിനെതിരെ എല്ലാവരും രാഷ്ട്രീയ കക്ഷി ഭേദമന്യേ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന വേളയിലാണ് മോഹന്‍ലാല്‍ അനുകൂലിച്ചത്. മാത്രമല്ല, അമ്മ വിവാദത്തില്‍പ്പെട്ട് മോഹന്‍ലാലിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ന്യായീകരണവുമായി രംഗത്തുവന്നവരില്‍ മിക്കയാളുകളും സംഘപരിവാര്‍ ബന്ധമുള്ളവാരയിരുന്നു എന്നും ചിലര്‍ എടുത്തുപറയുന്നു.

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഗള്‍ഫില്‍ 20ലേക്ക്!! പ്രവാസികളെ കാത്തിരിക്കുന്ന ചതിക്കുഴികള്‍രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഗള്‍ഫില്‍ 20ലേക്ക്!! പ്രവാസികളെ കാത്തിരിക്കുന്ന ചതിക്കുഴികള്‍

ബിജെപി കോട്ടകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസ്; 25 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തു!! വ്യത്യസ്ത പോളിങ് തന്ത്രംബിജെപി കോട്ടകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസ്; 25 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തു!! വ്യത്യസ്ത പോളിങ് തന്ത്രം

English summary
Kerala BJP welcome Mohanlal to Party, Ramesh Chennithala response here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X