'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി
കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം നൽകും. ബിജെപി ഇവിടെ അധികാരത്തിലേറിയാൽ മാറാത്തതും മാറുമെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിൽ എൽഡിഎഫും യുഡിഎഫും ബിജെപിയെ ലക്ഷ്യമിട്ട് സംസാരിക്കുന്നത് എന്തിനാണ്? ഈ രണ്ട് പാർട്ടികളും ബിജെപിയെ ഭയപ്പെടുന്നുവെന്നാണ് അതിനർത്ഥം. അവർക്ക് ഭയം എന്തെന്നാൽ,ബിജെപി ഇവിടെ അധികാരത്തിലെത്തിയാൽ അവരുടെ എല്ലാ കള്ളക്കളികളും പുറത്തുവരുമെന്നതിനാലാണ്.

ദശാബ്ദങ്ങളായി എൽഡിഎഫും യുഡിഎഫും വലിയ വലിയ അഴിമതികൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ സർക്കാരുകൾ ഒരിക്കലും തമ്മിൽ നടപടി എടുക്കുന്നില്ല. ജനങ്ങളുടെ മുന്നിൽ വെറും ആരോപണങ്ങൾ മാത്രം പറയും. ബിജെപി സർക്കാർ വന്നാൽ എൽഡിഎഫിന്റേയും യുഡിഎഫിൻ്റേയും അഴിമതികൾ എല്ലാം അന്വേഷിച്ച് കേരളത്തിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കും. അതിനാലാണ് കേരളത്തിൽ ബിജെപി സർക്കാർ വരുമെന്ന ഭയത്തിൽ ഇവർ അസ്വസ്ഥരാകുന്നത്. ജനങ്ങളുടെ വലിയ പിന്തുണ ബിജെപിക്ക് ലഭിക്കുന്നതോടെ ഇവർക്ക് ഭയം കൂടുകയാണ്.
കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ബിഹാർ, ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂർ, ത്രിപുര, അസം എന്നിവിടങ്ങളിൽ ഇവർ കൂട്ടുകെട്ടിലാണ്. തമിഴ്നാട്ടിലും ഇവർ ഒരുമിച്ചാണ്. കേരളത്തിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ ഇവിടെ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
എൻഡിഎയുടെ ലക്ഷ്യം കേരള ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിനായി ഞങ്ങൾ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന 10 വർഷക്കാലം കേരളത്തിന് ലഭിച്ചതിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ ഞങ്ങൾ നൽകിയിട്ടുണ്ട്.നഗര വികസനം, റോഡ് നിർമ്മാണം, റെയിൽവേ വികസനം, കൃഷി പുരോഗതി, ജൽജീവൻ മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി എല്ലാ മേഖലകളിലും ധനസഹായം ഉറപ്പാക്കി.എന്നാൽ സംസ്ഥാന സർക്കാർ ഈ പണം ശരിയായി ഉപയോഗിച്ചില്ല. ഈ പണം ജനങ്ങളുടെ അവകാശമായിരുന്നു, പക്ഷേ അത് അവർ ദുരുപയോഗം ചെയ്തു.
ഇന്ന് കേരളത്തിന് 5 ലക്ഷം കോടി രൂപയ്ക്കുമുകളിൽ കടമുണ്ട്. കഴിഞ്ഞ 10 വർഷത്തിൽ ഈ കടം മൂന്ന് മടങ്ങിലധികം വർധിച്ചു. അതിനാൽ ജനങ്ങൾ ചോദിക്കുന്നു , ഈ പണം എവിടെയാണ് പോകുന്നത്? ഉത്തരമൊന്നേ ഉള്ളൂ . അത് അഴിമതിക്കാരുടെ കയ്യിലേക്കാണ് പോകുന്നതെന്ന്.എൻഡിഎ സർക്കാർ വന്നാൽ, ഈ പണം അഴിമതിക്കാരിൽ നിന്ന് തിരികെ വാങ്ങി കേരളത്തിന്റെ വികസനത്തിനായി വിനിയോഗിക്കും.
ഇന്ന് കേരളം വലിയ തൊഴിലില്ലായ്മയും കുടിയേറ്റ പ്രശ്നവും നേരിടുകയാണ്. കഴിഞ്ഞ 10 വർഷമായി യുവാക്കൾക്ക് തൊഴിൽ ലഭിക്കാവുന്ന വലിയ വ്യവസായ പദ്ധതികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടില്ല. അതിനാൽ നിരവധി യുവാക്കൾക്ക് നാട്ടുവിട്ടു പോകേണ്ടി വരുന്നു.കേരളത്തിന്റെ കഴിവുകളും സാധ്യതകളും ശരിയായി ഉപയോഗിച്ചാൽ, സംസ്ഥാനത്തെ വലിയ പുരോഗതിയിലേക്ക് നയിക്കാൻ കഴിയും', പ്രധാനമന്ത്രി പറഞ്ഞു.
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് സർവ്വെ, എൻഡിഎ നിർണായക ശക്തിയാകുമെന്ന് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’











Click it and Unblock the Notifications