കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഭരണം ബി ജെ പി നിശ്ചയിക്കും ?

  • By Pratheeksha
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഭരണം ബി ജെ പി നിശ്ചയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്ര
ട്ടറി എ എന്‍ രാധാകൃഷ്ണന്‍. യു ഡി എഫിന് സ്വാധീനമുളളമണ്ഡലങ്ങളിലൊക്കെ പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ബിജെപി യെ ഒഴിച്ചു നിര്‍ത്തിയുളള സംവിധാനം നിയമസഭയില്‍ ഉണ്ടാവാന്‍ പോവുന്നില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ബിഡിജെഎസ് സഖ്യത്തിന്റെ പിന്‍ബലത്തില്‍ കേരള ഭരണത്തില്‍ അക്കൗണ്ട് തുറക്കാനാവുമെന്ന
പ്രതീക്ഷയിലാണ് പാര്‍ട്ടി. യുഡിഎഫിനും എല്‍ ഡി എഫിനും സ്വാധീനമുളള ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിയ്ക്ക് സ്വാധീനമുറപ്പിക്കാനായതായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ബി ജെപി,ബിഡിജെഎസ് സഖ്യം ആരുടെ വോട്ടാണ് ചോര്‍ത്തിയതെന്ന ആശങ്കയിലാണ് കേരളത്തിലെ ഇടതുവലതു മുന്നണികള്‍.

27-1445946034-anradhakrishnan

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഇടതുപാര്‍ട്ടികള്‍ക്കു തടയിടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആലപ്പുഴയില്‍ ബി ജെ പി ബി ഡി ജെ എസ് കൂട്ടുകെട്ട് യു ഡി എഫിനാണ് അടിയായത്. സഖ്യം വിജയിച്ച സ്ഥലങ്ങളിലെല്ലാം യു ഡി എഫിനു വോട്ടുകള്‍ കുറഞ്ഞു.അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുതലോടെയാണ് യുഡി എഫ് ബിജെപി ബിഡിജെഎസ് സഖ്യത്തെ നേരിട്ടത്.

സംസ്ഥാനത്ത് ബിഡിജെഎസ് മത്സരിച്ച 37 മണ്ഡലങ്ങളിലാണ് സഖ്യം മത്സരിച്ചത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ നേരിയ പരാജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ബി ഡി ജെ എസിനെ വില കുറച്ചുകാണേണ്ട ആവശ്യമില്ലെന്നും ചില മണ്ഡലങ്ങളില്‍ യു ഡി എഫിനും എല്‍ ഡി എഫിനും ലഭിക്കേണ്ട വോട്ടുകള്‍ പാര്‍ട്ടി സഖ്യത്തിനു ലഭിച്ചിരിക്കുമെന്നും കേരള കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ കെ എം മാണി പ്രസ്താവിച്ചിരുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X