കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണികളെല്ലാം ഒന്നിനൊന്ന് ആശങ്കയിലാണ്. എന്നാല്‍ ബിജെപിയും എന്‍ഡിഎയും ഒരുപോലെ പ്രതീക്ഷയിലാണ്. മികച്ച പ്രകടനം സംസ്ഥാനത്ത് നടത്തുമെന്നാണ് പ്രവചനം. ഇതിന് പിന്നാലെ ആര്‍എസ്എസും ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇത്തവണ രണ്ട് സുപ്രധാന മണ്ഡലങ്ങള്‍ ബിജെപി നേടുമെന്നാണ് പ്രവചനം.

അതേസമയം ഇതുവരെ കേരളത്തില്‍ അക്കൗണ്ട് തുറക്കാതിരുന്ന ബിജെപി ശബരിമല സമരത്തിന് ശേഷം വന്‍ കുതിപ്പാണ് നടത്തുന്നതെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. പല അനുകൂല കാര്യങ്ങളും ബിജെപിക്ക് ലഭിക്കുമെന്നാണ് ആര്‍എസ്എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപിയുടെ ജില്ലാ സമിതികളും മികച്ച റിപ്പോര്‍ട്ടാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പറയുന്നത്.

2 മണ്ഡലങ്ങള്‍

2 മണ്ഡലങ്ങള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്. തിരുവനന്തപുരം,. പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം വിലയിരുത്തി. യോഗത്തില്‍ നിരവധി ഭാരവാഹികളും പങ്കെടുത്തിരുന്നു. അതേസമയം ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലം തന്നെ വിജയിക്കുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ശബരിമല രക്ഷയായി

ശബരിമല രക്ഷയായി

ശബരിമല വിഷയം കൃത്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും പാര്‍ട്ടിക്ക് നേട്ടമായെന്ന് ആര്‍എസ്എസ് പറയുന്നു. അതേസമയം ആര്‍എസ്എസ് യോഗത്തില്‍ ബിജെപിയില്‍ നിന്ന് കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും പങ്കെടുത്തിരുന്നു. അതേസമയം സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള യോഗത്തിന് വന്നില്ല.

എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

സംസ്ഥാനത്തെ അഞ്ച് എ പ്ലസ് മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ അതിശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. ഇതില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ത്രികോണ മത്സരത്തെ അതിജീവിച്ചും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നാണ് ആര്‍എസ്എസ് യോഗത്തിലെ പൊതുവികാരം. നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിച്ച തൃശൂരില്‍ ശക്തമായ മത്സരം തന്നെ പാര്‍ട്ടി കാഴ്ച്ചവെച്ചെന്ന് യോഗം വിലയിരുത്തി.

തൃശൂരിലും വിജയസാധ്യത

തൃശൂരിലും വിജയസാധ്യത

തൃശൂരില്‍ സുരേഷ് സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് ആര്‍എസ്എസ് പറയുന്നു. അതേസമയം ജയസാധ്യതയുണ്ടെങ്കിലും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളും ഏകീകരണമുണ്ടായെന്നാണ് ആര്‍എസ്എസിന്റെ നിരീക്ഷണം. തൃശൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണമുണ്ടായി എന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.

സുരേന്ദ്രന്റെ വിജയമാര്‍ജിന്‍

സുരേന്ദ്രന്റെ വിജയമാര്‍ജിന്‍

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 27000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി പറയു്‌നു. 7 മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടും. യുഡിഎഫും എല്‍ഡിഎഫും പറയുന്നത് പോലെ ഭൂരിപക്ഷം പെരുപ്പിച്ച് കാണിച്ചിട്ട് കാര്യമില്ല. ബിജെപിക്ക് ഏറ്റവുമധികം ഭൂരിപക്ഷം കിട്ടുക കാഞ്ഞിരപ്പള്ളി, ആറന്മുള മണ്ഡലങ്ങളിലായിരിക്കും. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കിയത് കൊണ്ട് കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും ബിജെപി പറയുന്നു.

പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്

പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്

ആറന്മുള, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ മികച് ലീഡ് നേടി ഒന്നാമതാകുമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ ശക്തമായ തിരുവല്ലയിലും പൂഞ്ഞാറിലും രണ്ടാം സ്ഥാനത്ത് വരാന്‍ കഴിയുമെന്നാണ് പ്രവര്‍ത്തക റിപ്പോര്‍ട്ടിലുണ്ട്. മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ശബരിമല വിഷയം ശക്തമായി ഉന്നയിച്ചതിനാല്‍ മണ്ഡലത്തിലുള്ള 58 ശതമാനം വോട്ടില്‍ ഹിന്ദു വോട്ടില്‍ ഏകീകരണം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദുവോട്ടിംഗില്‍ വര്‍ധന

ഹിന്ദുവോട്ടിംഗില്‍ വര്‍ധന

ഹിന്ദുവോട്ടര്‍മാര്‍ കൂടുതലുള്ള മേഖലകളില്‍ വോട്ടിംഗ് ഉയര്‍ന്നതും ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. സ്ത്രീകളിലൂടെ വോട്ടിലും പ്രതീക്ഷയുണ്ട്. സ്ത്രീകളുടെ വലിയ പിന്തുണ സുരേന്ദ്രന് ലഭിച്ചിരിക്കാം എന്നും ബിജെപി പറയുന്നു. ആന്റോ ആന്റണിയും, വീണാ ജോര്‍ജും അണിനിരത്ത പോരാട്ടം കടുപ്പമായിരുന്നു എന്നാണ് ബിജെപി വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ഭ ിന്നിച്ച് പോകുന്നതിനാല്‍ നേട്ടമുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

വാരണാസിയില്‍ പ്രിയങ്കയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി... പിന്നില്‍ 5 കാരണങ്ങള്‍!!വാരണാസിയില്‍ പ്രിയങ്കയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി... പിന്നില്‍ 5 കാരണങ്ങള്‍!!

English summary
bjp will get 2 seats in kerala says rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X