കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസ് നിലപാട് ബിജെപിക്ക് അനുകൂലമെന്ന് കുമ്മനം; പ്രകോപിപ്പിക്കാന്‍ ഇല്ലെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍എസ്എസ് ശരിദൂര നിലപാടില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. നിലപാട് ബിജെപിക്ക് അനുകൂലമാകും. എന്‍എസ്എസ് നിലപാട് തങ്ങള്‍ക്ക് അനുകൂലമാണെന്നത് യുഡിഎഫിന്‍റെ പ്രചരണം മാത്രമാണെന്നും കുമ്മനം പറഞ്ഞു. ശരിദൂരമെന്നാൽ യുഡിഎഫ് അനുകൂല നിലപടാണെന്ന് എൻസ്എസ് ഡയറക്ടര്‍ ബോർഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റുമായ സംഗീത് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തിന്‍റെ പ്രതികരണം.

 kodiyerikummanam

സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായര്‍ സമുദായം ഇപ്പോള്‍ പ്രതികരണമെന്നും ശബരിമല പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എന്‍എസ്എസ് പ്രഖ്യാപിച്ച ശരിദൂര നിലപാടിയില്‍ കടുത്ത പ്രതിസന്ധിയിലാണ് ബിജെപിയും എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഉള്‍പ്പെടെ എന്‍എസ്എസിന്‍റെ നിലപാട് നിര്‍ണായകമാകും.

അതേസമയം ഒരു സമുദായ സംഘടനയേയും പ്രകോപിപ്പിക്കാന്‍ ഞങ്ങള്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം എന്‍എസ്എസ് ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണോയെന്ന് കോടിയേരി ചോദിച്ചു. പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെട്ട കാലം എന്‍എസ്എസിനുണ്ട്. എല്‍ഡിപി എന്ന പാര്‍ട്ടി ഉണ്ടാക്കിയാണ് എന്‍എസ്എസ് മുന്നണി രാഷ്ട്രീയത്തിന്‍റെ ഭാഗമായത്. അതിലേക്ക് എന്‍എസ്എസ് മടങ്ങുമോയെന്നും കോടിയേരി ചോദിച്ചു.

എസ്എന്‍ഡിപി വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. എന്‍ഡിഎയുടെ ഭാഗമായി ബിഡിജെഎസ് പാഠം പഠിക്കുകയാണെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിഡിജെഎസിനെ മുന്നണിയിലേക്ക് എടുക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു കോടിയേരി പ്രതികരിച്ചത്. ബിഡിജെഎസിനെതിരായ നിലപാട് മയപ്പെടുത്തിയ സിപിഎമ്മിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എന്‍ഡിഎയ്ക്കൊപ്പം കിടക്കുന്നവരെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് സിപിഎം നിയമസഭ തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് മറക്കരുതെന്നും കാനം പറഞ്ഞിരുന്നു.

വീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെവീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെ

 'സയനൈഡ്' ആശയം കിട്ടിയതെങ്ങനെയെന്ന് പറഞ്ഞ് ജോളി; ഇത് പോലൊരു ചതി സര്‍വീസില്‍ കണ്ടിട്ടില്ലെന്ന് എസ്പി 'സയനൈഡ്' ആശയം കിട്ടിയതെങ്ങനെയെന്ന് പറഞ്ഞ് ജോളി; ഇത് പോലൊരു ചതി സര്‍വീസില്‍ കണ്ടിട്ടില്ലെന്ന് എസ്പി

വട്ടിയൂര്‍ക്കാവില്‍ 'താമര' 'കൈയ്യില്‍' വീഴും? യുഡിഎഫ് പ്രതീക്ഷ! കാരണം ഇതാണ്വട്ടിയൂര്‍ക്കാവില്‍ 'താമര' 'കൈയ്യില്‍' വീഴും? യുഡിഎഫ് പ്രതീക്ഷ! കാരണം ഇതാണ്

English summary
BJP will get NSS vote says Kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X