കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തവര്‍ഷം കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന്‌ കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപിഅധികാരത്തിലെത്തുമെന്ന്‌ പാര്‍ട്ടി സംസ്ഥാന പ്രസിജന്റ്‌ കെ സുരേന്ദ്രന്‍. വോട്ടെണ്ണല്‍ നടക്കുന്ന ബീഹാറിലും മറ്റ്‌ സംസ്ഥാനങ്ങളിലും പ്രവചനങ്ങളെ മറികടന്ന്‌ ബിജെപി നേട്ടമുണ്ടാക്കി. അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്‌ . കോണ്‍ഗ്രസും സിപിഎമ്മും അഴിമതിക്കരാണെന്ന്‌ തെളിഞ്ഞ്‌ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷ്‌ണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു

ബീഹാറില്‍ 50 ശതമാനത്തോടടുത്ത്‌ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ സഖ്യം മുന്നിട്ടു നില്‍ക്കുകയാണ്‌ . ഫലം പ്രഖ്യാപിച്ച 47 സീറ്റുകളില്‍ 29ലും എന്‍ഡിഎ വിജയിച്ചു. 17 സീറ്റ്‌ മഹാ സഖ്യം സ്വന്തമാക്കി. 2015ലെ തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തിയതായാണ്‌ പുറത്തുവരുന്ന തിരഞ്ഞെടുപ്പ്‌ ഫലങ്ങളില്‍ കാണുന്നത്‌. തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പൂര്‍ണഫലം പുറത്തുവരാന്‍ രാത്രിയാവുമെന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്‌. എന്നാല്‍ ബീഹാറില്‍ ബിജെപിയുടെ സഖ്യ കക്ഷിയായ ജെഡിയു സിറ്റിങ്‌ സീറ്റുകളില്‍ പോലും പിന്നിലാണ്‌. തുടര്‍ച്ചയായി ഭരണത്തിലിരുന്ന നിതീഷ്‌ കുാമറിനെതിരായ ഭരണ വിരുദ്ധ വികാരമാണ്‌ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ ദയനീയ പ്രകടനത്തിന്‌ കാരണം.പ്രതിപക്ഷ പാര്‍ട്ടിയായ മഹാ സഖ്യത്തില്‍ കോണ്‍ഗ്രസിന്‌ വലിയ തിരിച്ചടി ഉണ്ടായപ്പോള്‍ ആര്‍ജെഡി, സിപിഎം എന്നീ പാര്‍ട്ടികള്‍ വലിയ നേട്ടമുണ്ടാക്കി.

k surendran

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ എട്ടില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ശിവരാജ്‌സിങ്‌ ചൗഹാന്‍ സര്‍ക്കാര്‍ അധികാരം ഉറപ്പിച്ചു. ഉപതിരഞ്ഞെടുപ്പ്‌ ഫലം വന്ന ഗുജറാത്ത്‌,കര്‍ണാടക,ജാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെല്ലാം ബിജെപി തന്നെയാണ്‌ നേട്ടമുണ്ടാക്കിയത്‌.

English summary
BJP will lead in the next Kerala assembly election says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X