താമര വല്ല കുളത്തിലും വിരിയും അല്ലെങ്കില്‍ വാടും, വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി വിഎസ്
ആലപ്പുഴ: കേരളത്തില്‍ 19ന് താമര വിരിയും എന്ന് പറഞ്ഞ വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി വിഎസ്. 'തമാര വല്ല കുളത്തിലും വിരിയും അല്ലെങ്കില്‍ വാടും കേരളത്തില്‍ വിരിയില്ലെന്ന്' എന്ന് വിഎസ്.
മലമ്പുഴയില്‍ തന്നെ പലരും തോല്‍പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ എല്‍ഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വിഎസ് പറഞ്ഞു. കേരളത്തില്‍ താമര വിരിയാന്‍ സാധ്യത ഇല്ലെന്നാണ് വിഎസ് തറപ്പിച്ച് പറയുന്നത്.

പറവൂര്‍ ഗവ. ഹൈസ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു വെള്ളാപ്പള്ളിയ്ക്ക് മറുപടിയായി വിഎസ് പറഞ്ഞത്. വോട്ടെണ്ണി കഴിയുമ്പോള്‍ കേരളത്തില്‍ താമര വിരിയുമെന്നും കേരള നിയസഭയില്‍ എന്‍ഡിഎ സാനിധ്യമുറപ്പിക്കുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.












Click it and Unblock the Notifications