ബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവും
കൊച്ചി: എന്ഡിഎിലെ സഖ്യകക്ഷിയായ ബിഡിജെഎസിനെ ഒതുക്കാന്‍ ബിജെപിയുടെ നീക്കം. ആവശ്യപ്പെട്ട സീറ്റുകള്‍ ബിഡിജെഎസിന് നല്‍കേണ്ട എന്ന് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തവണ മല്‍സരിച്ച അത്രയും സീറ്റെങ്കിലും വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടു. അതും നല്‍കില്ലെന്ന് ബിജെപി അറിയിച്ചു. പ്രധാന സീറ്റുകളെല്ലാം ബിജെപി പിടിച്ചെടുക്കും. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എന്‍ഡിഎയില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങി. ബിഡിജെഎസിന്റെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപിക്ക് ന്യായവുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിഡിജെഎസ് ആവശ്യപ്പെട്ടത്
നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളാണ് ഇത്തവണയും ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഇത്രയും സീറ്റുകള്‍ നല്‍കില്ലെന്ന് ബിജെപി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ബിഡിജെഎസിനെ തഴയാന്‍ കാരണം. മല്‍സരിച്ച സീറ്റുകളില്‍ ജയിക്കാനോ ബിജെപിയെ ജയിപ്പിക്കാനോ ബിഡിജെഎസിന് സാധിച്ചില്ല എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

20ല്‍ താഴെ നല്‍കിയേക്കും
ബിഡിജെഎസിന് 20ല്‍ താഴെ സീറ്റുകള്‍ മാത്രം നല്കിയാല് മതി എന്നാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ 37 സീറ്റ് എന്ന തങ്ങളുടെ പഴയ കണക്ക് ഇത്തവണയും ബിഡിജെഎസ് ആവര്‍ത്തിക്കുന്നു. ഇരുപക്ഷവും കടുംപിടിത്തം തുടര്‍ന്നാല്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

പിടിച്ചെടുക്കുന്ന സീറ്റുകള്‍
ബിഡിജെഎസില്‍ നിന്ന് പ്രധാന സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ബിജെപിയുടെ തീരുമാനം. കോവളം, വര്‍ക്കല, വാമനപുരം, കരുനാഗപ്പള്ളി, തൊടുപുഴ, തിരുവല്ല, കുട്ടനാട്, കൊടുങ്ങല്ലൂര്‍, നാട്ടിക തുടങ്ങിയ സീറ്റുകളെല്ലാം ബിജെപി പിടിച്ചെടുക്കും. പ്രധാന സീറ്റുകള്‍ നല്‍കാത്തത് ബിഡിജെഎസിനെ പ്രകോപിതരാക്കുമെന്ന് ഉറപ്പാണ്.

ബിഡിജെഎസിന്റെ പുതിയ ആവശ്യം
2016 ബിഡിജെഎസ് 37 സീറ്റുകളിലാണ് മല്‍സരിച്ചത്. ഇത്തവണ 30 സീറ്റെങ്കിലും വേണം എന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മല്‍സരിച്ച അതേ സീറ്റുകള്‍ ആവശ്യമില്ല എന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി നേതൃത്വം തീരുമാനമെടുത്തിരിക്കുകയാണ്. ഇത്രയും കടുത്ത തീരുമാനം ബിജെപി എടുക്കുമെന്ന് ബിഡിജെഎസ് പ്രതീക്ഷിച്ചതല്ല.

എന്‍ഡിഎയിലെ കക്ഷികള്‍ക്ക് അതൃപ്തി
കേരളത്തിലെ എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയാണ് ബിഡിജെഎസ്. ഇവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ മുന്നണിയില്‍ കൂടുതല്‍ പ്രതിസന്ധി രൂപപ്പെടുമെന്ന് ഉറപ്പണ്. എന്‍ഡിഎയിലെ മറ്റൊരു കക്ഷിയായ പിസി തോസമിന്റെ പാര്‍ട്ടി ഏത് സമയവും യുഡിഎഫിലേക്ക് മാറുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.
Recommended Video

7 നിയമസഭാ മണ്ഡലങ്ങള്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൊറോണ മുക്തനായി തിരിച്ചെത്തിയാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് വേഗത കൂടും. ബിജെപി ഇത്തവണ ശക്തമായ ഒരുക്കമാണ് സംസ്ഥാനത്ത് നടത്തുന്നത്. 7 നിയമസഭാ മണ്ഡലങ്ങളില്‍ സംസ്ഥാനത്ത് അവര്‍ക്ക് പ്രതീക്ഷയുണ്ട്. കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കളെ കളത്തിലിറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. രാജഗോപാല്‍ മല്‍സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്












Click it and Unblock the Notifications