കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവും

Google Oneindia Malayalam News

കൊച്ചി: എന്‍ഡിഎിലെ സഖ്യകക്ഷിയായ ബിഡിജെഎസിനെ ഒതുക്കാന്‍ ബിജെപിയുടെ നീക്കം. ആവശ്യപ്പെട്ട സീറ്റുകള്‍ ബിഡിജെഎസിന് നല്‍കേണ്ട എന്ന് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തവണ മല്‍സരിച്ച അത്രയും സീറ്റെങ്കിലും വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടു. അതും നല്‍കില്ലെന്ന് ബിജെപി അറിയിച്ചു. പ്രധാന സീറ്റുകളെല്ലാം ബിജെപി പിടിച്ചെടുക്കും. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എന്‍ഡിഎയില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങി. ബിഡിജെഎസിന്റെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപിക്ക് ന്യായവുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിഡിജെഎസ് ആവശ്യപ്പെട്ടത്

ബിഡിജെഎസ് ആവശ്യപ്പെട്ടത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളാണ് ഇത്തവണയും ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഇത്രയും സീറ്റുകള്‍ നല്‍കില്ലെന്ന് ബിജെപി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ബിഡിജെഎസിനെ തഴയാന്‍ കാരണം. മല്‍സരിച്ച സീറ്റുകളില്‍ ജയിക്കാനോ ബിജെപിയെ ജയിപ്പിക്കാനോ ബിഡിജെഎസിന് സാധിച്ചില്ല എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

20ല്‍ താഴെ നല്‍കിയേക്കും

20ല്‍ താഴെ നല്‍കിയേക്കും

ബിഡിജെഎസിന് 20ല്‍ താഴെ സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതി എന്നാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ 37 സീറ്റ് എന്ന തങ്ങളുടെ പഴയ കണക്ക് ഇത്തവണയും ബിഡിജെഎസ് ആവര്‍ത്തിക്കുന്നു. ഇരുപക്ഷവും കടുംപിടിത്തം തുടര്‍ന്നാല്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

പിടിച്ചെടുക്കുന്ന സീറ്റുകള്‍

പിടിച്ചെടുക്കുന്ന സീറ്റുകള്‍

ബിഡിജെഎസില്‍ നിന്ന് പ്രധാന സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ബിജെപിയുടെ തീരുമാനം. കോവളം, വര്‍ക്കല, വാമനപുരം, കരുനാഗപ്പള്ളി, തൊടുപുഴ, തിരുവല്ല, കുട്ടനാട്, കൊടുങ്ങല്ലൂര്‍, നാട്ടിക തുടങ്ങിയ സീറ്റുകളെല്ലാം ബിജെപി പിടിച്ചെടുക്കും. പ്രധാന സീറ്റുകള്‍ നല്‍കാത്തത് ബിഡിജെഎസിനെ പ്രകോപിതരാക്കുമെന്ന് ഉറപ്പാണ്.

ബിഡിജെഎസിന്റെ പുതിയ ആവശ്യം

ബിഡിജെഎസിന്റെ പുതിയ ആവശ്യം

2016 ബിഡിജെഎസ് 37 സീറ്റുകളിലാണ് മല്‍സരിച്ചത്. ഇത്തവണ 30 സീറ്റെങ്കിലും വേണം എന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മല്‍സരിച്ച അതേ സീറ്റുകള്‍ ആവശ്യമില്ല എന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി നേതൃത്വം തീരുമാനമെടുത്തിരിക്കുകയാണ്. ഇത്രയും കടുത്ത തീരുമാനം ബിജെപി എടുക്കുമെന്ന് ബിഡിജെഎസ് പ്രതീക്ഷിച്ചതല്ല.

എന്‍ഡിഎയിലെ കക്ഷികള്‍ക്ക് അതൃപ്തി

എന്‍ഡിഎയിലെ കക്ഷികള്‍ക്ക് അതൃപ്തി

കേരളത്തിലെ എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയാണ് ബിഡിജെഎസ്. ഇവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ മുന്നണിയില്‍ കൂടുതല്‍ പ്രതിസന്ധി രൂപപ്പെടുമെന്ന് ഉറപ്പണ്. എന്‍ഡിഎയിലെ മറ്റൊരു കക്ഷിയായ പിസി തോസമിന്റെ പാര്‍ട്ടി ഏത് സമയവും യുഡിഎഫിലേക്ക് മാറുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
7 നിയമസഭാ മണ്ഡലങ്ങള്‍

7 നിയമസഭാ മണ്ഡലങ്ങള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൊറോണ മുക്തനായി തിരിച്ചെത്തിയാല്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് വേഗത കൂടും. ബിജെപി ഇത്തവണ ശക്തമായ ഒരുക്കമാണ് സംസ്ഥാനത്ത് നടത്തുന്നത്. 7 നിയമസഭാ മണ്ഡലങ്ങളില്‍ സംസ്ഥാനത്ത് അവര്‍ക്ക് പ്രതീക്ഷയുണ്ട്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കളത്തിലിറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. രാജഗോപാല്‍ മല്‍സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിതപിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

English summary
BJP will not give 20 more seats to BDJS in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X