കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിക്കും

യൂഡിഎഫിന് പത്ത് സീറ്റും എല്‍ഡിഎഫിന് ഒന്പത് സീറ്റും സര്‍വ്വേയില്‍ പ്രവചിയ്ക്കുന്നു. കോണ്‍ഗ്രസിന് 7 സീറ്റ്, മുസ്ലീം ലീഗിന് രണ്ട് സീറ്റ്, കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് എന്നിങ്ങനെയാണ് യുഡിഎഫിന് പത്ത് സീറ്റുകള്‍ കിട്ടുകയെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
ബിജെപിയ്ക്ക് ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന് പ്രമുഖ നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വരുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ എത്തിയ നരേന്ദ്രമോദിയും യുഡിഎഫിനെയും എല്‍ഡിഎഫിനേയും മാറി മാറി പരീക്ഷിയ്ക്കുന്നതിന് പകരം ബിജെപിയ്ക്ക് അവസരം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രതീക്ഷിയ്ക്കാത്ത മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുമെന്ന് സംസ്ഥാന നേതാക്കളും പറഞ്ഞിരുന്നു.












Click it and Unblock the Notifications