കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ സീറ്റ് നേടും.. ഇന്ത്യ ടിവി-സിഎൻഎക്സ് സർവ്വേ ഫലം

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
RSS നേതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിൽ | Oneindia Malayalam

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തില്‍ രാഷ്ട്രീയപരമായ സമുദായപരമായ വലിയ അടിയൊഴുക്കുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേയാണ് ശബരിമല പ്രശ്‌നം ആളിക്കത്തുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ശബരിമല വിവാദം തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാനുളള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

ചെറുക്കാനുളള ശ്രമം സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും ഫലം. കേരളത്തില്‍ ഒരു സീറ്റെങ്കിലും നേടി അക്കൗണ്ട് തുറക്കുക എന്ന ബിജെപി സ്വപ്‌നം പൂവണിയുമോ. ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.

കേന്ദ്രത്തിൽ ഭരണം പോകും

കേന്ദ്രത്തിൽ ഭരണം പോകും

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം നടത്തിയ സര്‍വ്വേയില്‍ കേന്ദ്രഭരണം ബിജെപിക്ക് നഷ്ടപ്പെടും എന്നാണ് കണ്ടെത്തല്‍. 543ല്‍ എന്‍ഡിഎയ്ക്ക് ലഭിക്കുക 257 സീറ്റുകളാവും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. യുപിഎ നേടുക 146 സീറ്റുകളാവും. 140 സീറ്റുകള്‍ നേടുന്ന മറ്റ് കക്ഷികളാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.

കേരളത്തിൽ അക്കൌണ്ട് തുറക്കും

കേരളത്തിൽ അക്കൌണ്ട് തുറക്കും

ശബരിമല വിവാദം കത്തി നില്‍ക്കുന്ന കേരളത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി അക്കൗണ്ട് തുറക്കും എന്നാണ് ഇന്ത്യ ടിവിയുടെ സര്‍വ്വേ ഫലം. ഒരു സീറ്റാണ് എന്‍ഡിഎ സ്വന്തമാക്കുക. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലേക്കാണ് മത്സരം. ശബരിമല വിഷയത്തില്‍ ബിജെപിക്ക് സമാനമായ നിലപാടെടുത്ത കോണ്‍ഗ്രസാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്നും സര്‍വ്വേ ഫലം പറയുന്നു

യുഡിഎഫിന് 12 സീറ്റ്

യുഡിഎഫിന് 12 സീറ്റ്

യുഡിഎഫിന് ആകെ ലഭിക്കുക 12 സീറ്റുകളാണ്. കോണ്‍ഗ്രസിന് 8, മുസ്ലീം ലീഗിന് 2, കേരള കോണ്‍ഗ്രസ് എമ്മിന് 1, ആര്‍എസ്പിക്ക് 1 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റ് നില. 2014ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിന് 12 സീറ്റുകളാണ് ലഭിച്ചത്. 2019ല്‍ കോണ്‍ഗ്രസിന് സീറ്റുകളൊന്നും നഷ്ടപ്പെടില്ല എന്നാണ് പ്രവചനം. ഇടതുപക്ഷത്തിന് 5 സീറ്റുകളാണ് ഇന്ത്യാ ടിവി 2019ല്‍ പ്രവചിച്ചിരിക്കുന്നത്.

ഇടതിന് ആകെ 7

ഇടതിന് ആകെ 7

രണ്ട് സീറ്റ് സ്വതന്ത്രര്‍ക്കും പ്രവചിച്ചിരിക്കുന്നത്. നിലവിലുളള രണ്ട് സ്വതന്ത്രര്‍ ഇടത് സ്വതന്ത്രരായ ചാലക്കുടി എംപി ഇന്നസെന്റും ഇടുക്കി എംപി ജോയ്‌സ് ജോര്‍ജുമാണ്. ഇത്തവണ സ്വതന്ത്രരെ മത്സരിപ്പിക്കുമോ എന്ന കാര്യം ഉറപ്പില്ല. സ്വതന്ത്രരടക്കം 2014ല്‍ ഇടതിനുളളത് 8 എംപിമാണ്. ഇന്ത്യാ ടിവി സര്‍വ്വേ പ്രകാരമുളള 2 സ്വതന്ത്രരെ ഇടത്പക്ഷത്തേക്ക് കൂട്ടിയാല്‍ ആകെ സീറ്റുകള്‍ 7 ആണ്.

ഒരു സീറ്റ് നഷ്ടം

ഒരു സീറ്റ് നഷ്ടം

അതായത് ഇടത് മുന്നണിക്ക് 1 സീറ്റ് നഷ്ടം വരും എന്ന് വേണം കരുതാന്‍. ഇടതിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു എന്ന് വിലയിരുത്തേണ്ടതായി വരും. കേരളത്തില്‍ ഇതുവരെ ഒരു ലോക്‌സഭാ സീറ്റ് പോലും ബിജെപിക്കില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗപാലിലൂടെ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നിരുന്നു. ഇത്തവണ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി.

11 സീറ്റുകളാണ് ലക്ഷ്യം

11 സീറ്റുകളാണ് ലക്ഷ്യം

കേരളത്തില്‍ 11 സീറ്റുകള്‍ പിടിക്കാനുളള പദ്ധതികളാണ് അമിത് ഷാ തയ്യാറാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ച തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ ഇത്തവണ ജയസാധ്യത ഉളളതായി പാര്‍ട്ടി കണക്ക് കൂട്ടുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ശശി തരൂരിന് പിന്നില്‍ രണ്ടാമത് എത്താന്‍ കുമ്മനം രാജശേഖരന് സാധിച്ചു എന്നത് ബിജെപിക്ക് വലിയ ആാത്മവിശ്വാസമേകുന്നു.

ഇത്തവണ രണ്ടും കൽപ്പിച്ച്

ഇത്തവണ രണ്ടും കൽപ്പിച്ച്

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തേക്ക് മത്സരിക്കാനെത്തിയേക്കും എന്ന് സൂചനയുണ്ട്.2014ന് ശേഷം തൃശൂരും പാലക്കാടും കാസര്‍കോഡും പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. തൃശൂരില്‍ കെ സുരേന്ദ്രനെ ഇറക്കി മണ്ഡലം പിടിക്കാന്‍ ബിജെപി ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തവണ കേരളത്തില്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് ബിജെപി പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

English summary
BJP will open account in 2019 in Kerala, predicts India TV-CNX survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X