നേമത്ത് മാത്രമല്ല സംസ്ഥാനത്ത് ഉടനീളം താമര വിരിയുമെന്ന് ഒ രാജഗോപാല്‍, വെറുതെ പറയുന്നതല്ല കാരണമുണ്ട്
തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉടനീളം താമര വിരിയുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍. പാര്‍ട്ടി നേതൃത്വത്തിന്റേയും നേമത്തെ വോട്ടര്‍മാരുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ മത്സരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് താന്‍ വിജയിക്കുമെന്ന പ്രതീക്ഷയും ഒ രാജഗോപാല്‍ പങ്കുവച്ചു.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം പറഞ്ഞത്. ഇനിയൊരു തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരിയ്ക്കാന്‍ താന്‍ ഇല്ലെന്ന നിലപാടിലായിരുന്നു ഒ രാജഗോപാല്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ മത്സരിച്ചത്. പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകളില്‍ എല്ലാം ഒ രാജഗോപാലിനെ രംഗത്തിറക്കുന്ന ബിജെപിയുടെ നിലപാട് ഏറെ പരിഹസിയ്ക്കപ്പെട്ടിരുന്നു.

നേമം മണ്ഡലത്തിലെ വോട്ടര്‍മാര്‍ മത്സര രംഗത്തിറങ്ങാന്‍ തന്നെ വലിയ തോതില്‍ നിര്‍ബന്ധിച്ചു. ബിഡിജെഎസുമായുള്ള സഖ്യം ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications