ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് രാജ്‌നാഥ് സിങ്
തിരുവനന്തപുരം: ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂജപ്പുര ഗ്രൗണ്ടിലായിരുന്നു സമാപന സമ്മേളനം.

കേരളത്തില്‍ തല്ലുകൂടുന്ന സിപിഐഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ മോതിരംമാറ്റം നടത്തുകയാണ്. മാറി മാറി അധികാരത്തില്‍ വന്ന് അഴിമതി വ്യവസായം നടത്തുന്ന സി. പി. എമ്മിനേയും കോണ്‍ഗ്രസിനേയും തഴഞ്ഞ് മൂന്നാമതൊരു രാഷ്ട്രീയത്തിനുളള പ്രസക്തി സംസ്ഥാനത്ത് കൂടിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നേടിയ വിജയം ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഉദാഹരണമാണ്. കേരളത്തില്‍ വ്യവസായമെത്താത്തത് ഇടതു വലതു മുന്നണികളുടെ അഴിമതിയെ തുടര്‍ന്നാണ്. സാക്ഷരതയില്‍ മുന്നില്‍ കേരളം എന്നാല്‍ ജോലിവേണമെങ്കില്‍ വിദേശത്ത് പോകണം, മികച്ച മഴ ലഭിക്കുന്ന കേരളത്തിന് ഭക്ഷണമെത്തണമെങ്കില്‍ അല്‍ക്കാര്‍ കനിയേണ്ട സ്ഥിതിയാണ്.

ബിജെപിയെ വര്‍ഗീയ പാര്‍ട്ടി എന്ന ലേബലില്‍ ഒതുക്കേണ്ട. ബിജെപി വര്‍ഗീയ പാര്‍ട്ടിയല്ല. ജാതിയും മതവുമല്ല ഭാരതീയര്‍ക്കാണ് വികസനമുണ്ടാകേണ്ടത്. ഫെഡറലിസത്തില്‍ വിശ്വസിക്കുന്ന ബിജെപി ഭരിക്കുമ്പോള്‍ ഒരു സംസ്ഥാനവും വികസന അസന്തുലിതാവസ്ഥ നേരിടേണ്ടിവരില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.












Click it and Unblock the Notifications