കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച് ബിജെപി കൊവിഡ് പ്രതിരോധത്തിനിറങ്ങും: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച് ബിജെപി കൊവിഡ് പ്രതിരോധത്തിനിറങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. വിപുലമായ രീതിയിലുള്ള സേവാ പ്രവര്‍ത്തനത്തിനിറങ്ങാന്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനമായി. ഇതിന് വേണ്ടി ഇന്ന് (22ന്) കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് സംസ്ഥാന കാര്യാലയത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.

kerala bjp

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

കൊവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കല്‍, ആശുപത്രിയില്‍ സൗകര്യമൊരുക്കല്‍, കിടക്ക, രക്തദാനം, പ്ലാസ്മദാനം തുടങ്ങി എല്ലാ മേഖലകളിലും സഹായത്തിന് പാര്‍ട്ടി പ്രവര്‍ത്തകരെത്തും. എല്ലാ മണ്ഡലങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുണ്ടാകും. സന്നദ്ധപ്രവര്‍ത്തകരുടേയും ഡോക്ടര്‍മാരുടേയും പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ 24 മണിക്കൂറും സേവനരം?ഗത്തുണ്ടാകും. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രതിരോധ രം?ഗത്തിറങ്ങും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായ സമിതിയായിരിക്കും. പാര്‍ട്ടി മെഡിക്കല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ടെലി മെഡിസിന്‍ സംവിധാനം നിലവില്‍ വരും. മെഡിക്കല്‍ സെല്‍ കണ്‍വീനര്‍ ഡോ.ബിജു പിള്ള ഇതിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷും പങ്കെടുത്തു.

ഉത്തരവാദിത്വപ്പെട്ടവര്‍ ഭീതി പരത്തരുത്: സംസ്ഥാനത്തിന് പോസ്റ്റ്മാന്റെ ജോലി മാത്രം: കെ സുരേന്ദ്രന്‍ഉത്തരവാദിത്വപ്പെട്ടവര്‍ ഭീതി പരത്തരുത്: സംസ്ഥാനത്തിന് പോസ്റ്റ്മാന്റെ ജോലി മാത്രം: കെ സുരേന്ദ്രന്‍

 ഇന്ത്യയിൽ ട്രിപ്പിൾ മ്യൂട്ടേഷൻ സംഭവിച്ച കൊറോണ വൈറസ്: കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് ആശങ്ക ഇന്ത്യയിൽ ട്രിപ്പിൾ മ്യൂട്ടേഷൻ സംഭവിച്ച കൊറോണ വൈറസ്: കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് ആശങ്ക

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

English summary
BJP will set aside all political programs to defend Covid Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X