കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ ബിജെപി പിന്തുണക്കും: വി മുരളീധരന്‍ എംപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ബിജെപി എംപിമാര്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്ന് വി. മുരളീധരന്‍ എംപി. കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ കേരളത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഒരുപാട് മാറ്റമുണ്ടാക്കാനും സാധിക്കും.

ഇതിന് സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൈയുണ്ടാകണം. ലോകസഭയിലും രാജ്യസഭയിലുമുള്ള മലയാളി എംപിമാര്‍ ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാകും. ഇതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ താല്‍പര്യമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

V Muraleedharan

ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. സമയാനുസൃതമായി ജനപ്രതിനിധികളുടെ ഇടപെടെലുകളുണ്ടായാല്‍ കീഴാറ്റൂര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. പ്രശ്‌നം രൂക്ഷതയിലെത്തിയശേഷം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് അലൈന്‍മെന്റ് കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ്.

കേരളവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധയാണ് നല്‍കുന്നത്. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കഴിഞ്ഞാല്‍ അതിന് പരിഹാരം കണ്ടെത്താന്‍ വളരെ താല്‍പര്യപൂര്‍വ്വമാണ് വിവിധ മന്ത്രിമാര്‍ പ്രകടിപ്പിക്കുന്നത്. മലബാറിലെയും കേരളവുമായി ബന്ധപ്പെട്ട വിവിധ വികസന പ്രശ്‌നങ്ങള്‍ അതത് മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. സ്റ്റീല്‍ കോംപ്ലക്‌സ്, കരിപ്പൂര്‍ വിമാനത്താവളം, റെയില്‍വെ വികസനം, ബേപ്പൂര്‍ തുറമുഖ വികസനം തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്നെക്കൊണ്ട് ചെയ്യാനാവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുമെന്ന് വി. മുരളീധരന്‍ പറഞ്ഞു.

കോഴിക്കോടിനോട് വൈകാരികമായ അടുപ്പമാണുള്ളത്. വിവിധ ചുമതലകളുമായി ബന്ധപ്പെട്ട് കേരളത്തിന് അകത്തും പുറത്തും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കോഴിക്കോടിനോട് തോന്നിയതുപോലെയുള്ള താല്‍പര്യം മറ്റൊരു സ്ഥലത്തോടും തോന്നിയിട്ടില്ല. പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഒരു പ്രദേശത്തോടും അവിടുത്തെ ആളുകളോടും തോന്നുന്ന താല്‍പര്യവും അടുപ്പവും മനുഷ്യന്റെ മനസ്സില്‍ എക്കാലവും നിലനില്‍ക്കുമെന്നാണ് പറയുന്നത്. അതുകൊണ്ടായിരിക്കാം കോഴിക്കോടിനോടുള്ള അടുപ്പത്തിന് കാരണം. മഹാരാഷ്ട്രയില്‍ വസിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ പരിശ്രമങ്ങള്‍ അവിടെനിന്നുള്ള എംപി എന്ന നിലയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
BJP will support to LDF government for developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X