കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം മുഴുവന്‍ ബിജെപി തരംഗമുണ്ടായിട്ടും കേരളത്തില്‍ ഇതുവരെ ചലനമുണ്ടാക്കാന്‍ കഴിയാത്തതില്‍ മാറ്റമുണ്ടാക്കാന്‍ നേതൃത്വം ഇറങ്ങുന്നു. നിമയസഭാ തിരഞ്ഞെടുപ്പില്‍ നിലവില്‍ ഒരു സീറ്റിന് പുറമേ വേറെയും സീറ്റുകള്‍ പിടിക്കാന്‍ തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ അത് എങ്ങനെ നേടുമെന്ന ചിന്തയിലാണ് ബിജെപി. അതിനായി പ്രവര്‍ത്തകരെ പുതിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരും. തിരഞ്ഞെടുപ്പിന് മുമ്പ് നേതാക്കളെ പുതിയ പ്രചാരണ മാര്‍ഗങ്ങള്‍ അടക്കം പഠിപ്പിക്കും.

1

340 നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പത്ത് വിഷയങ്ങളിലാണ് പരിശീലനം നല്‍കുക. അതേസമയം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേന്ദ്ര നേതൃത്വം പ്രത്യേക ശ്രദ്ധിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇനി തുടര്‍ച്ചയായി സംസ്ഥാനത്ത് എത്തും. ബിഎല്‍ സന്തോഷ് അടക്കമുള്ളവരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ജയസാധ്യതയുള്ള മണ്ഡലത്തില്‍ ഏറ്റവും ശക്തരായ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് പ്ലാന്‍. അതേസമയം 2014ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, ബിജെപിയുടെ ഉത്തരവാദിത്തം, സോഷ്യല്‍ മീഡിയാ ഉപയോഗം, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ബിജെപിയുടെ ആശയപ്രചാരണം, പാര്‍ട്ടി പ്രവര്‍ത്തകരുടെ വ്യക്തിത്വ വികസനം. ദേശരക്ഷ തുടങ്ങിയവയാണ് ബിജെപിയുടെ നേതാക്കള്‍ക്ക് നല്‍കുന്ന പരിശീലന വിഷയങ്ങള്‍. പാര്‍ട്ടിയില്‍ കൂടുതലായി കേഡര്‍ സ്വഭാവം കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

കേരളത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലായിട്ടാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കി കഴിഞ്ഞത്. ഇതില്‍ 170 നേതാക്കള്‍ക്ക് പരിശീലനം ലഭിച്ചു. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെ അടുത്ത ഘട്ടം നടക്കും. ഇത് കോഴിക്കോട്ട് വെച്ചാണ് നടക്കുന്നത്. പരിശീലനം ലഭിക്കുന്ന നേതാക്കള്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ പഞ്ചായത്ത് തലം മുതല്‍ നിയോജക മണ്ഡലം വരെയുള്ള ഭാരവാഹികള്‍ക്ക് ക്ലാസുകളും നല്‍കും. മണ്ഡലങ്ങളില്‍ ഇതിനായി രണ്ട് ദിവസം വീതമുള്ള ക്യാമ്പുകള്‍ സംഘടിപ്പിച്ചേക്കും.

കേന്ദ്ര നേതൃത്വം നല്‍കുന്ന നിര്‍ദേശ പ്രകാരമാണ് ഇത്തരത്തില്‍ ക്ലാസുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് നിര്‍ദേശം. നാല്‍പ്പതോളം മണ്ഡലങ്ങള്‍ എ ക്ലാസ് ആയി പരിഗണിക്കുമെന്നാണ് സൂചന. പൊതു സമ്മതിയും ജനകീയ മുഖവുമുള്ളവരെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ടുവരാനാണ് ആലോചന.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
bjp will train 340 leader for big win in kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X