Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപി അനിലിനെ കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി എടുത്ത് കളയും', പ്രതികരിച്ച് സഹോദരൻ അജിത്

തിരുവനന്തപുരം: അനിൽ ആന്റണി ബിജെപിയിൽ ചേർന്നതായുളള വാര്‍ത്ത വന്നപ്പോള്‍ എകെ ആന്റണി വളരെ ദുഖിതനായി ഒരു മൂലയിലേക്ക് മാറിയിരിക്കുന്നതാണ് കണ്ടതെന്ന് മകൻ അജിത് ആന്റണി. ഇന്നേവരെ പപ്പ ഇങ്ങനെ ദുര്‍ബലനായിരിക്കുന്ന നിമിഷം കണ്ടിട്ടില്ല. ഇത് വളരെ ദുഖകരമായ സംഭവമാണ്. അനില്‍ കോണ്‍ഗ്രസില്‍ നിന്ന് ദേഷ്യപ്പെട്ട് മാറി നില്‍ക്കുന്നു എന്നാണ് കരുതിയത്. പക്ഷേ ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. തീര്‍ത്തും ദുഖകരമാണിത് എന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് മാറിനില്‍ക്കാന്‍ അനിലിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. ആളുകള്‍ പുളളിയെ വിളിച്ച് വളരെ വൃത്തികെട്ട രീതിയില്‍ ആയിരുന്നു സംസാരിച്ചിരുന്നത്. അത് പുളളിയെ വിഷമിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ദേഷ്യപ്പെട്ട് മാറി നില്‍ക്കുകയാണെന്ന് കരുതിയത്. എന്നാല്‍ ബിജെപിയിലേക്ക് പോകുന്ന തീരുമാനം ഒട്ടും പ്രതീക്ഷിച്ചതല്ല.

ANIL ANTONY

സ്വന്തമായി തെറ്റ് തിരുത്തി അനില്‍ മടങ്ങി വരുമെന്നുളള വിശ്വാസത്തിലാണ് താന്‍ ഉളളത്. ബിജെപിയില്‍ പോകുന്നതാണ് ഗുണകരം എന്ന് തോന്നിയെങ്കില്‍ പുളളി അവിടെ തുടരുമായിരിക്കും. അവിടെ ചെന്ന് തെറ്റുകള്‍ തിരുത്തി തിരിച്ച് കോണ്‍ഗ്രസിലോട്ട് വരട്ടെ എന്നാണ് തന്റെ വിശ്വാസം. അനിലുമായി സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടാകാം.

പണം കൊടുത്തിട്ടാണോ ബിജെപിയിലേക്ക് കൊണ്ട് പോയത് എന്ന് തനിക്ക് പറയാനാകില്ല. കോണ്‍ഗ്രസില്‍ നിന്നിട്ട് ഒരു ഗുണവും ഇല്ലെന്ന് തോന്നിയിട്ടാകാം ബിജെപിയിലേക്ക് പോയത്. അവര്‍ തമ്മിലുളള ധാരണ എന്താണെന്ന് ഇനിയേ വ്യക്തമാവുകയുളളൂ. ബിജെപി അനിലിനെ കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി എടുത്ത് കളയും എന്നാണ് തനിക്ക് തോന്നുന്നത്. അത് അനിലിന് മനസിലാകും.

അല്‍ഫോണ്‍സ് കണ്ണന്താനവും ടോം വടക്കനും ബിജെപിയിലേക്ക് പോയി. അവരൊക്കെ എവിടെയാണ് ഇപ്പോള്‍. ആരും അവരെ കുറിച്ച് ചോദിക്കുന്നില്ല. അതുപോലൊരു അവസ്ഥ ഉണ്ടാകരുത് എന്നുളള പ്രാര്‍ത്ഥനയാണ് ഉളളത്. വീട്ടില്‍ മുഴുവന്‍ സ്വാതന്ത്ര്യമാണ് തന്നിട്ടുളളത്. എല്ലാവരും സ്വതന്ത്ര വ്യക്തികള്‍ ആണെന്നും എന്ത് തിരഞ്ഞെടുക്കാനും അവകാശം ഉണ്ടെന്നുമാണ് പറഞ്ഞ് തന്നിരിക്കുന്നത്. പക്ഷേ എന്ത് തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും നന്നായിട്ട് ആലോചിച്ചിട്ട് വേണം എന്നും പറഞ്ഞിട്ടുണ്ട്.

വീട്ടില്‍ എല്ലാവരും ദുഖിതരാണ്. പക്ഷേ അനില്‍ സ്വന്തമായി എടുത്ത തീരുമാനമായത് കൊണ്ട് ഒന്നും പറയാനും പറ്റുന്നില്ല. ബിജെപി രാജ്യത്തിന് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്നാണ് പറയുന്നത്. പക്ഷേ കോണ്‍ഗ്രസ് ചെയ്തതിന്റെ പേര് മാറ്റി ചെയ്തുകൊണ്ടിരിക്കുകയാണ്. ബിജെപിയാണ് ചെയ്തത് എന്ന് വരുത്തി തീര്‍ക്കുന്നു', അജിത്ത് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+