കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ 20 സീറ്റുകളിലും ബിജെപി വിജയിക്കും, അൻപത് ശതമാനത്തിലേറെ വോട്ടും നേടുമെന്ന് സെൻകുമാർ!

Google Oneindia Malayalam News

Recommended Video

cmsvideo
50 ശതമാനത്തിലേറെ വോട്ടും നേടുമെന്ന് സെൻകുമാർ | Oneindia Malayalam

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് കൂറ്റന്‍ വിജയം പ്രവചിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കും. അന്‍പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാവും ബിജെപിയുടെ വിജയമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപിയുടെ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

കോൺഗ്രസിന് ഷോക്ക്! രാഹുൽ ഗാന്ധിയുടെ വലംകൈ ആയ നേതാവും ബിജെപിയിലേക്കെന്ന് സൂചന!കോൺഗ്രസിന് ഷോക്ക്! രാഹുൽ ഗാന്ധിയുടെ വലംകൈ ആയ നേതാവും ബിജെപിയിലേക്കെന്ന് സൂചന!

കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് തിരഞ്ഞെടുപ്പില്‍ സഖ്യമുളളതെന്ന് സെന്‍കുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് സഖ്യമായ കോമ ഒന്നും ഇനി വിലപ്പോകില്ലെന്നും സെന്‍കുമാര്‍ ആറ്റിങ്ങലില്‍ പറഞ്ഞു.

bjp

തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.. കുമ്മനത്തിന് വിജയിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്‌മെന്റിന്റെയും ആവശ്യമില്ലെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വിവരം വെച്ചിട്ടുണ്ട്. ഇനി ബിജെപിയെ ഭിന്നിപ്പിച്ച് തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിനേയും സെന്‍കുമാര്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാണ് എന്ന് സെന്‍കുമാര്‍ ആരോപിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോ ബൂത്തിലേയും വോട്ടര്‍മാരോട് പറയണമെന്നും സെന്‍കുമാര്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സിപിഎം ഓഫീസുകള്‍ ഉളളിടത്ത് പീഡനവും ഉണ്ടെന്ന് സെന്‍കുമാര്‍ പരിഹസിച്ചു. പീഡനത്തിന്റെ തീവ്രത അളക്കാന്‍ കമ്മിറ്റികളുമുണ്ട്. അതാണ് സിപിഎമ്മിന്റെ സ്ത്രീ ശാക്തീകരണമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

English summary
BJP will win all the 20 seats in Lok Sabha Elections 2019 in Kerala, says TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X