പാലക്കാടും ചേലക്കരയിലും ബിജെപി വിജയിക്കും: വയനാട് ചരിത്രത്തിലെ മികച്ച പ്രകടനം നടത്തും; കെ സുരേന്ദ്രന്‍
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തില്‍ അടക്കം എന്‍ ഡി എ മികച്ച മുന്നേറ്റം നടത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും എന്‍ ഡി എ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളായ പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് ബി ജെ പി പരിശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ബി ജെ പിക്ക് അനുകൂലമാണ്. എൽ ഡി എഫിന് പകരം യു ഡി എഫ്, യു ഡി എഫിനു പകരം എൽ ഡി എഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ മൂന്ന് ഉപതെരഞ്ഞെടുപ്പോട് കൂടി കേരളത്തിൽ അവസാനിക്കാൻ പോവുകയാണ്. സംസ്ഥാനത്ത് എൽ ഡി എഫിനും യു ഡി എഫിനും എതിരെയുള്ള പൊതുജനാഭിപ്രായമാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാർ ആണ് പിണറായി വിജയൻ സർക്കാർ. എന്നാൽ സർക്കാറിന് കവചം ഒരുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

സ്ഥാനാർത്ഥികളെ കേന്ദ്രം തീരുമാനിക്കും
എന്‍ ഡി എ മുന്നണിയുടെ സ്ഥാനാർത്ഥികളെ പാർലമെന്ററി ബോർഡ് ഡൽഹിയിൽ തീരുമാനിക്കും. സംസ്ഥാനത്തു നിന്നുള്ള മൂന്നുപേരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വം ആയിരിക്കും. പാലക്കാട് ഇന്ത്യ മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പലിനെ വിജയിപ്പിക്കാൻ പരിശ്രമിച്ചത് സി പി എമ്മുകാരാണ്. ഇത്തവണയും അത്തരമൊരു ആത്മഹത്യാപരമായ നിലപാട് സിപിഎം കൈക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്. എൽ ഡി എഫും യുഡിഎഫും ഒരുമിച്ച് വന്നാലും പാലക്കാട് ബിജെപി വിജയം നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂരിലെ എഡിഎമ്മിന്റെ മരണം
കണ്ണൂരിലെ എ ഡി എമ്മിന്റെ മരണം ദാരുണമായ സംഭവമാണ്. അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ നടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എ ഡി എം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല.
പി പി ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പിന് അനുമതി തേടിയ ആളും അടുത്ത സുഹൃത്തുക്കളാണ്. ഈ പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിന്റേതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അവർ ഇത്രയും വാശി എ ഡി എമ്മിനോട് കാണിച്ചത്. ട്രാൻസ്ഫർ മുമ്പ് ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഫയലിൽ ഒപ്പുവെപ്പിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെ എത്തി അപമാനിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാർട്ടിക്ക് അകത്തും ആക്ഷേപമുണ്ട്. അവർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നും ബിനാമി പേരിൽ പല സ്ഥാപനങ്ങളും അവർക്ക് ഉണ്ടെന്നും പാർട്ടിക്കാർ തന്നെ പറയുന്നുണ്ട്. അഹങ്കാരത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രതീകമായ ദിവ്യ ഉടൻ രാജിവെക്കണം. അവർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം എന്നും ബി ജെ പി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications