കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിക്കും, സംസ്ഥാനത്ത് മൂന്നിരട്ടി സീറ്റ് വർധിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി മൂന്നിരട്ടി സീറ്റുകള്‍ ഇത്തവണ നേടുമെന്ന് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ഉറപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നൂറ് പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. ഏറ്റവും ചുരുങ്ങിയത് ബിജെപി അവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ആവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

ബിജെപിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ധാരണ ഉണ്ടാക്കിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ഈ ധാരണയെ കുറിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. ചില മുസ്ലീം സംഘടനകളുടെ മധ്യസ്ഥതയിലാണ് ക്രോസ് വോട്ടിംഗിന് ധാരണയെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. എന്നാല്‍ ഈ ക്രോസ് വോട്ടിംഗ് മറികടന്ന് വിജയം ഉറപ്പാക്കാനുളള തയ്യാറെടുപ്പുകള്‍ ബിജെപി നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വലിയ വിജയം നേടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
ജനവിധി നാളെയറിയാം, 16 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ | Oneindia Malayalam
bjp

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും നഷ്ടമുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 2015ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വലിയ കുറവുണ്ടാകും. അതേസമയം ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യും. ഹിന്ദു, ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടുമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയിക്കുന്നത് കൂടാതെ കൊല്ലം, തൃശൂര്‍, എറണാകുളം, കോഴിക്കോട് കോര്‍പറേഷനുകളില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

English summary
BJP will win Thiruvananthapuram Corporation, claims K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X