കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോൽപ്പിക്കാനായി അവർ ഒറ്റക്കെട്ടായി!! ജനങ്ങൾ കൂടെയുണ്ട്, വിജയ പ്രതീക്ഷയിൽ കുമ്മനം

Google Oneindia Malayalam News

കേരളം ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മൂന്ന് മുന്നണികളും തങ്ങളുടെ വിജയം ഉറപ്പിച്ച മട്ടാണ്. കേരളത്തിൽ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടാണ് കാഴ്ചവെച്ചത്. ദേശീയ തലത്തിൽ തന്നെ എല്ലാവരും ഒറ്റു നോക്കുന്ന കേരളത്തിലെ മണ്ഡലമാണ് തിരുവനന്തപുരം . ബിജെപിയും, കോൺഗ്രസും, സിപിഎം തിരുവനന്തപുരത്ത് ശക്തമായ പ്രചരണമായിരുന്നു കാഴ്ചവെച്ചത്. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ.

വോട്ടെണ്ണല്‍ ദിനത്തില്‍ ദില്ലിയില്‍ അപ്രതീക്ഷിത നീക്കവുമായി പ്രതിപക്ഷം: 'എസ്ഡിഎഫ്' രൂപീകരിച്ചുവോട്ടെണ്ണല്‍ ദിനത്തില്‍ ദില്ലിയില്‍ അപ്രതീക്ഷിത നീക്കവുമായി പ്രതിപക്ഷം: 'എസ്ഡിഎഫ്' രൂപീകരിച്ചു

തിരുവനന്തപുരത്ത് വോട്ടർമാരെ വിശ്വാസമുണ്ടെന്ന് ബിജെപ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. വോട്ടർമാർ തന്നെ കൈവിടില്ലെന്നും പ്രചരണവേളയിൽ വോട്ടർമാരുടെ സ്നേഹവും പരിഗണനയും തനിയ്ക്ക ബോധ്യമായതാണെന്നും കുമ്മനം വ്യക്തമാക്കി. കൂടാതെ വലിയ വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴായിരുന്നു കുമ്മനത്തിന്റ പ്രതികരണം.

kummanam

പ്രതികൂല ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് മുന്നണികളും താന്റെ പരാജയം മാത്രമാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. പുലർച്ചെ പദ്മനാഭസ്വാമി ക്ഷേത്രത്തിലും തൈക്കാട് അയ്യാ ഗുരു ആശ്രമത്തിലും സന്ദർശിച്ച ശേഷം അദ്ദേഹം വോട്ടെണ്ണൽ കേന്ദ്രത്തിലേയ്ക്ക് പോവുകയായിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെയ്പ്പ്, കഴുത്തറുത്ത് മടങ്ങി! പിന്നില്‍ ആറംഗ സംഘംകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെയ്പ്പ്, കഴുത്തറുത്ത് മടങ്ങി! പിന്നില്‍ ആറംഗ സംഘം

തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ശശി തരൂരും ഇടതുപക്ഷ സ്ഥാനാർഥി സി ദിവാകരനും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനുമാണ് മത്സരിക്കുന്നത്. മൂന്ന് മത്സരാർഥികളും വിജയ പ്രതീക്ഷയിലാണ്.പതിനേഴാം ലോക്സഭ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുകൾ എട്ട് മണിയോടെയാണ് ആരംഭിക്കുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാകും എണ്ണുക.

English summary
bjp will win thiruvanathapuram says kummanam-rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X