കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്‍ നടപടിയെടുത്തില്ല; ബിജെപി വനിതാ നേതാക്കള്‍ മോദിക്ക് കത്തെഴുതി... വിവാദം

Google Oneindia Malayalam News

പാലക്കാട്: ബിജെപിയില്‍ വിവാദം ശക്തിപ്പെടുന്നു. മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വനിതാ കൗണ്‍സിലര്‍മാര്‍ കത്തെഴുതി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് വനിതാ നേതാക്കള്‍ കേന്ദ്ര നേതാക്കളെ സമീപിച്ചത്.

ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടാനാണ് തീരുമാനം. വനിതാ കമ്മീഷനെ സമീപിക്കാനും ആലോചനയുണ്ട്. നരേന്ദ്ര മോദിയുടെ ഇടപെടല്‍ വേണമെന്നാണ് പരാതിയിലെ ആവശ്യം. സമവായ നീക്കങ്ങള്‍ ഒരുഭാഗത്ത് നടക്കുന്നു എന്നാണ് വിവരം. അതേസമയം, സംസ്ഥാന നേതൃത്വം പറയുന്നത് മറ്റൊന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോവിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോ

1

പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സര്‍മാരായ മിനി കൃഷ്ണകുമാര്‍, പ്രമീള ശശിധരന്‍ എന്നിവരാണ് പരാതിക്കാര്‍. മണ്ഡലം പ്രസിഡന്റ് പി സ്മിതേഷ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ വച്ചാണ് അപമാനിക്കപ്പെട്ടതെന്ന് ഇരുവരും നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെഴുതിയ കത്തില്‍ പറയുന്നു. സ്മിതേഷിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇരുവരെയും ആവശ്യം.

2

20 വര്‍ഷമായി ബിജെപി കൗണ്‍സിലറാണ് പ്രമീള ശശിധരന്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയാണ് മിനി കൃഷ്ണകുമാര്‍. സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മോദിക്ക് കത്തെഴുതാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 26ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം.

3

അപമാനിക്കുക മാത്രമല്ല, ഞങ്ങള്‍ക്കെതിരെ വധ ഭീഷണി മുഴക്കുകയും ചെയ്തു. മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ് സ്മിതേഷ്. സംഘടനാ സെക്രട്ടറി എം ഗണേശ്, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നത്. ഇടപെടണമെന്നും ഇരുവരും കത്തില്‍ ആവശ്യപ്പെട്ടു.

വിജയ് രാഷ്ട്രീയത്തിലേക്ക്? വീണ്ടും ചര്‍ച്ച... തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫാന്‍സ് മല്‍സരിക്കും, അനുമതിവിജയ് രാഷ്ട്രീയത്തിലേക്ക്? വീണ്ടും ചര്‍ച്ച... തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫാന്‍സ് മല്‍സരിക്കും, അനുമതി

4

ബിജെപിയിലെ വനിതാ നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം സ്വതന്ത്രമായി പറയാന്‍ സാധിക്കണമെന്നും വനിതാ നേതാക്കളുടെ പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണം സ്മിതേഷ് നിഷേധിച്ചു. അത്തരം ഒരു സംഭവം നടന്നതായി അറിയില്ല. പാര്‍ട്ടി യോഗത്തില്‍ സാധാരണ ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും സ്മിതേഷ് പറഞ്ഞു. പാലക്കാട് ബിജെപിയില്‍ നിലവിലുള്ള ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് വിവാദമെന്നും പറയപ്പെടുന്നു.

5

പ്രമീളയും മിനിയും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. സ്മിതേഷ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ യോഗത്തില്‍ പരാതി നല്‍കിയവര്‍ ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പരാതിക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

വിഘ്‌നേശിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസ് കണ്ടോ? കലക്കന്‍ എന്ന് ആരാധകര്‍

6

ഖേദം പ്രകടിപ്പിച്ചത് കൊണ്ടു മാത്രം പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ പ്രമീള പറയുന്നു. സ്മിതേഷിനെതിരെ നടപടിയെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങളെ അപമാനിച്ചു. വധഭീഷണി മുഴക്കുകയും ചെയ്തു. സ്മിതേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. അല്ലെങ്കില്‍ മണ്ഡലം പ്രസിഡന്റിന്റെ പദവിയില്‍ നിന്ന് നീക്കണമെന്നും പ്രമള ആവശ്യപ്പെട്ടു.

7

ബിജെപി നേതൃത്വം ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടും. വനിതാ കമ്മീഷനെ സമീപിക്കുകയും ചെയ്യുമെന്നും പ്രമീള പറഞ്ഞു. എന്നെ ആക്രമിക്കുമെന്ന് മാത്രമല്ല, ഭര്‍ത്താവ് സി കൃഷ്ണകുമാറിനെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നേതൃത്വത്തിന്റെ തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും മിനി പറഞ്ഞു. ബിജെപി നേതാക്കളുടെ ഗ്രൂപ്പ് പോര് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലും നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നപരിഹാരത്തിന് ആര്‍എസ്എസ് ഇടപെടുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
BJP Women Leaders From Palakkad Wrote to Narendra Modi and Amit Shah Against Mandalam President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X