ബിജെപി കണ്ണൂരിൽ ഏറ്റവും കൂടുതൽ വോട്ട് പിടിച്ചത് മുഖ്യമന്ത്രിയുടെ ധർമ്മടത്ത്; കണക്കിൽ ഞെട്ടി സിപിഎം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെുപ്പിൽ ഇക്കുറി കേരളത്തിൽ എൻ ഡി എയുടെ വോട്ടുവിഹിതത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് വെറും 14.88 ആയിരുന്നു ബി ജെ പിയും ബി ഡി ജെ എസും അടങ്ങുന്ന മുന്നണിയുടെ വോട്ട് വിഹതമെങ്കില്‍ ഇത്തവണ അത് 19.39 ശതമാനത്തിലേക്ക് ഉയർന്നു. ബി ജെ പിക്ക് തനിച്ച് 16.83 ശതമാനം വോട്ട് നേടാനും ഇത്തവണ സാധിച്ചു. ഏഴോളം മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ വോട്ട് നേടാനും ബി ജെ പിക്ക് ഇക്കുറി കഴിഞ്ഞിട്ടുണ്ട്. ബിജെപി മുന്നേറ്റം നടത്തിയ നിയമസഭ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടവും ഉൾപ്പെടുന്നു.
കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ധർമ്മടം, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂർ തുടങ്ങി സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം തന്നെ ബി ജെ പി വോട്ട് വർധിപ്പിച്ചു. ധർമ്മടം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. 2019 ൽ നേടിയതിനെക്കാൾ 8173 വോട്ടുകളാണ് ബി ജെ പി മണ്ഡലത്തിൽ നേടിയത്. അന്ന് 8538 വോട്ടുകൾ മാത്രമായിരുന്നു ബി ജെ പിക്ക് ഇവിടെ ലഭിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ 8047 വോട്ടുകൾ അധികമായി നേടാനായി. 2019 ൽ 8659 വോട്ടുകൾ ആളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. മട്ടന്നൂരിൽ 7547, അഴിക്കോട്-8104 എന്നിങ്ങനെയാണ് വോട്ട് വർധനവ്. അതേസമയം യു ഡി എഫ് മണ്ഡലങ്ങളായ പേരാവൂരിലും ഇരിക്കൂറിലും ബിജെപിയുടെ വോട്ട് വർധന താരതമ്യേന കുറവാണ്.

ബി ജെ പി ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലങ്ങളിൽ ഒന്ന് ആലപ്പുഴയായിരുന്നു. ശോഭ സുരേന്ദ്രനൂടെ ആലപ്പുഴയിൽ ബി ജെ പിയുടെ വോട്ടുകൾ കുത്തനെ ഉയർന്നു. 2019 ലെ 17.24 ശതമാനത്തില്‍ നിന്ന് വോട്ട് വിഹിതം 28.3 ആയി ഉയർത്താന്‍ ശോഭയ്ക്ക് സാധിച്ചു. കെസി വേണുഗോപാലിന് പിന്നിൽ രണ്ടാമതെത്തിയ ശോഭ 2.99 ലക്ഷം വോട്ടാണ് നേടിയത്. മുൻ പ്രതിപക്ഷ നേതാവും എം എൽ എയുമായ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് അടക്കം ബി ജെ പി വോട്ടുയർത്തി.
ഹരിപ്പാട് കെ സി വേണുഗോപാൽ നേടിയത് 48,466 വോട്ടായിരുന്നു. ശോഭാ സുരേന്ദ്രന് ലഭിച്ചത് 47421 വോട്ടുകളും .2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട് ലഭിച്ചത് 72,768 വോട്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസിന് നഷ്ടമായത് 24302 വോട്ടാണ്.












Click it and Unblock the Notifications