തുണിയുടുക്കാതെ പൊതുടാപ്പില്‍ കുളിച്ചത് ചോദ്യം ചെയ്ത ബിജെപിക്കാരനെ തല്ലിക്കൊന്നു
വര്‍ക്കല: പൊതുടാപ്പിനടുത്ത് നഗ്നത പ്രദര്‍ശിപ്പിച്ച് പരസ്യമായി കുളിച്ചതിനെ ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നു . അയിരൂര്‍ ഇലകമണ്‍ സ്വദേശിയായ ബാബു (58) ആണ് മരിച്ചത് . പത്തംഗ സംഘമാണ് ബബാവിനെ തല്ലിച്ചതച്ചത്. ജനവരി 24നായിരുന്നു ബാബുവിന് മര്‍ദ്ദനമേറ്റത് . ചികിത്സയിലിരിയ്ക്കെയാണ് മരണം.
ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ബാബു . 24 ന് ബിജെപി നാട്ടിയ കൊടി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ചില പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു . തുടര്‍ന്ന് രാത്രി എതിര് വിഭാഗത്തില്‍പെട്ട പ്രവര്‍ത്തകര്‍ പൊതുടാപ്പില്‍ നഗ്നത കാട്ടി കുളിയ്ക്കുന്നതിനെ ബാബു ചോദ്യം ചെയ്തുവത്രേ.

രാത്രി സംഘടിച്ചെത്തിയ പത്തംഗം സംഘം ബാബുവിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു . തലയ്ക്ക് ഗുരുതലമായി പരിക്കേറ്റിരുന്നു .മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും 28 ന് രാത്രിയോടെ മരണം സംഭവിച്ചു . സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി . മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആലപ്പുഴയിലും അഞ്ജാത സംഘം ഒരു ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു .
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications