Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: സമാധാന ആഹ്വാനം നിലനില്‍ക്കെ അശാന്തി പടര്‍ത്തി കണ്ണൂരില്‍ വീണ്ടും ആക്രമണം. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ഒളത്തിമല സ്വദേശി വിജേഷിനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ സമാധാന ചര്‍ച്ച നടന്നശേഷം രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് വീണ്ടും പ്രകോപനമുണ്ടായത്.

blood

അതിനിടെ തൃശൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകനായ അമല്‍ജിത്ത്(20) ആണ് ഗുരുവായൂരില്‍ കുത്തേറ്റ് മരിച്ചത്. അമലിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ബിജെപി പ്രവര്‍ത്തകനായ പ്രസാദിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+