ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം, തൃശൂരിലെ ബിജെപി ഹര്‍ത്താല്‍ പിന്‍വലിച്ചു...
വെള്ളിയാഴ്ച ഉച്ചയോടെ ഗുരുവായൂരില്‍ വെച്ചാണ് അമല്‍ജിത്തിനും പ്രസാദിനും കുത്തേറ്റത്.
തൃശൂര്‍: പാര്‍ട്ടി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്ന് ശനിയാഴ്ച തൃശൂരില്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ബിജെപി പ്രവര്‍ത്തകനായ അമല്‍ജിത്ത്(20) ആണ് ഗുരുവായൂരില്‍ കുത്തേറ്റ് മരിച്ചത്. അമലിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ബിജെപി പ്രവര്‍ത്തകനായ പ്രസാദിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇയാളെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. മാര്‍ച്ച് 31 വെള്ളിയാഴ്ച ഉച്ചയോടെ ഗുരുവായൂരില്‍ വെച്ചാണ് അമല്‍ജിത്തിനും പ്രസാദിനും കുത്തേറ്റത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications