അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  പാർട്ടി മാറിയ അച്ഛനെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ, മകളുടെ വീഡിയോ വൈറൽ | Oneindia Malayalam

  കാഞ്ഞങ്ങാട്: ബിജെപിയിൽ അംഗത്വമെടുത്ത അച്ഛനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെൺകുട്ടി. കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനിയാണ് അച്ഛനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

  സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ശരദ് പവാറിനെ ചീത്തവിളിച്ചു! ആ ട്വീറ്റുകൾക്ക് പിന്നിൽ 39കാരൻ... പിടിയിലായി

  താനും അച്ഛനും ഒരുമിച്ച് പോകുമ്പോൾ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തിയെന്നും, ബിജെപിയിൽ പ്രവർത്തിച്ചാൽ അച്ഛനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു. ഫേസ്ബുക്കിൽ വൈറലായ വീഡിയോയെ സംബന്ധിച്ച് ജന്മഭൂമി ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  ബിജെപിയിൽ...

  ബിജെപിയിൽ...

  സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലുള്ളത് കാഞ്ഞങ്ങാട് കരിന്തളം പഞ്ചായത്തിൽ വടക്കേ പുലിയൂരിലെ അശ്വനിയാണെന്ന് ജന്മഭൂിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപിയിൽ അംഗത്വമെടുത്തതിനാൽ ജീവിക്കാനനുവദിക്കില്ലെന്ന് സിപിഎം പ്രവർത്തകർ തന്റെ അച്ഛനെ ഭീഷണിപ്പെടുത്തിയെന്നാണ് അശ്വനി വീഡിയോയിൽ പറയുന്നത്.

  കുമ്മനം..

  കുമ്മനം..

  കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനിൽ നിന്നാണ് അശ്വനിയുടെ അച്ഛൻ സുകുമാരൻ പാർട്ടി അംഗത്വം എടുത്തത്. എന്നാൽ ഇതിനെ തുടർന്ന് നാട്ടിലെ സിപിഎം പ്രവർത്തകർ സുകുമാരനെ ഭീഷണിപ്പെടുത്തി.

  ഒരുമിച്ച് പോകുമ്പോൾ...

  ഒരുമിച്ച് പോകുമ്പോൾ...

  ഫേസ്ബുക്കിൽ വൈറലായ വീഡിയോയിൽ അശ്വനി പറയുന്നത് ഇങ്ങനെ:- '' വീട്ടിൽ നിന്നും 20 മിനിറ്റ് നടന്നുവേണം സ്കൂളിലേക്ക് വണ്ടി കയറാൻ, ഈ ദൂരം അച്ഛനാണ് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. കഴിഞ്ഞദിവസം അച്ഛനോടൊപ്പം പോകുമ്പോൾ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി.

   ആശങ്കയിൽ...

  ആശങ്കയിൽ...

  ബിജെപിയിൽ ചേർന്ന അച്ഛനെ ജീവിക്കാൻ വിടില്ല, കൊന്നു കളയും, കൈയും കാലും വെട്ടും എന്നെല്ലാമായിരുന്നു അവരുടെ ഭീഷണി. ഇതുകേട്ട് താൻ ആകെ പതറിപ്പോയെന്നും, അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടെന്നും അശ്വനി പറയുന്നു.

  കൊല്ലുമെന്ന് പറയാമോ...

  കൊല്ലുമെന്ന് പറയാമോ...

  ഞങ്ങൾ താമസിക്കുന്നിടം നിറയെ സിപിഎമ്മുകാരാണ്. അച്ഛന് രാഷ്ട്രീയമില്ലായിരുന്നു. ബിജെപിയിൽ ചേർന്നു. അതുകൊണ്ടു കൊല്ലുമെന്ന് പറയാമോ? അശ്വനി വീഡിയോയിലൂടെ ചോദിക്കുന്നു.

  എനിക്ക് പേടിയാകുന്നു...

  എനിക്ക് പേടിയാകുന്നു...

  കൊല്ലുമെന്ന് പറഞ്ഞാൽ അവർ പറഞ്ഞതുപോലെ ചെയ്യുമെന്നാണ് പലരും പറയുന്നത്. ഏത് പോലീസിൽ പറഞ്ഞാൽ പേടിയില്ല. ഏത് സിസിടിവിയിൽ വന്നാലും പിടിക്കില്ല. ഞങ്ങൾക്ക് പേടിയില്ലെന്നാണ് അവർ പറയുന്നത്. എനിക്ക് പേടിയാകുന്നു. കഴിഞ്ഞദിവസം അവർ കരുതി ഇരിക്കുന്നുണ്ടെന്നറിഞ്ഞ് അച്ഛൻ മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് വന്നത്.

   അച്ഛനെ സംരക്ഷിക്കണം...

  അച്ഛനെ സംരക്ഷിക്കണം...

  പോലീസിനെ സമീപിക്കണമെന്നറിയാം, എന്നാൽ അവർ തന്നെ പറയുന്നു പോലീസിനെ പേടിയില്ലെന്ന്. അവർക്ക് ഞങ്ങൾ എന്തു ചെയ്യുന്നു എന്നെല്ലാമറിയാം. എന്താണ് പ്രതിവിധിയെന്നറിയില്ലെന്നും, അച്ഛനെ സംരക്ഷിക്കണമെന്നും അശ്വനി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

  ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

  സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

  English summary
  bjp worker's daughter posted a video in facebook and goes viral.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്