പിണറായിയിലെ കൊലപാതകം... സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ(േെക്ടാബര് 13) വ്യാഴാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍. ബിജെപി നേതൃത്വമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പിണറായി സ്വദേശി രമിത് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മോഹനന് കണ്ണൂര്‍ പടുവിലായിയില്‍ കൊല്ലപ്പെട്ടിരുന്നു.
മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയായാണ് രമംിത്തിനെ വധിച്ചത് എന്നാണ് സംശയിക്കപ്പെടുന്നത്. കള്ള് ഷാപ്പ് ജീവനക്കാരനായിരുന്ന മോഹനനെ ഷാപ്പിനുള്ളില്‍ കയറി ആറംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നില്‍ ആര്‍എസ്എസ്സുകാരാണ് എന്നാണ് സിപിഎം ആരോപിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യം കണ്ണൂര്‍ ജില്ലയില്‍ മാത്രം ഹര്‍ത്താല്‍ നടത്തായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് സംസ്ഥാന വ്യാപകമാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. മോഹനന് കൊല്ലപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.