സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആള്‍ കുത്തേറ്റ് മരിച്ചു, നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താല്‍
ഒരു വര്‍ഷം മുന്പാണ് അനില്‍കുമാര്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ എത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാറശാലയിലെ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാറാണ് മരിച്ചത്. ഡിസംബര്‍ 18 ന് രാത്രി പത്തരയോടെയാണ് സംഭവം. ഒരു വര്‍ഷം മുന്പ് സിപിഎം വിട്ട് ബിജെപിയില്‍ എത്തിയ ആളാണ് അനില്‍കുമാര്‍.
ആറയ്യൂര്‍ വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് ബിജെപിയുടെ ആരോപണം. കൊലപാതകം നടത്തിയതിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയടക്കം വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബിന്ദുവാണ് അനിലിന്റെ ഭാര്യ. ഇവര്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ആറയൂര്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
കൊലപാതകികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും പാറശാല എസ്ഐ അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications