കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടാ കേസ് പ്രതിയെ ബിജെപിക്കാര്‍ പോലീസിനെ ആക്രമിച്ച് രക്ഷിച്ചു; രക്ഷിച്ചവര്‍ കുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ഗുണ്ടാ കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പിടിക്കാന്‍ പോലീസ് എത്തിയപ്പോള്‍ അക്രമം. പോലീസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിയെ രക്ഷിച്ചു. എന്നാല്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ ഒടുവില്‍ പോലീസ് പിടിയിലായി.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. കാപ്പ ചുമത്തിയ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ ജിതേഷിനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് എത്തിയത്. മഫ്തിയില്‍ എത്തിയ പോലീസുകാരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Iritty Map

നിരവധി കേസുകളില്‍ പ്രതിയാണ് ജിതേഷ്. ഇയാള്‍ക്ക് കാപ്പ പ്രകാരം വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌ഫോടന കേസുകളിലടക്കം ഇയാള്‍ പ്രതിയാണ്.

മാര്‍ച്ച് 3 ചൊവ്വാഴ്ച രാവിലെ ആണ് സംഭവം നടന്നത്. 30 ഓളം പേര്‍ ചേര്‍ന്നാണ് പോലീസുകാരെ ആക്രമിച്ചത്. ബാബു, സുരേഷ് എന്നീ പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് പോലീസ് സംഘം എത്തിയപ്പോഴേക്കും ജിതേഷ് രക്ഷപ്പെട്ടിരുന്നു.

പോലീസിനെ ആക്രമിച്ചവര്‍ക്കായി പ്രദേശത്ത് വന്‍ തിരച്ചില്‍ തന്നെയാണ് പോലീസ് നടത്തിയത്. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസ് എടുത്തു. രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്..

എന്നാല്‍ പോലീസുകാരാണെന്ന് തിരിച്ചറിയാതെ പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് ബിജെപിയുടെ വിശദീകരണം. ജിതേഷിനെ ആക്രമിക്കുകയാണെന്ന് കരുതിയാണ് തടഞ്ഞതെന്നും പ്രാദേശിക നേതൃത്വം അറിയിച്ചു.

English summary
BJP workers attacked police and helped Gunda Case accused escape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X