Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊള്ളാച്ചിയില്‍ നിന്ന് കരിങ്കല്ല് 'കടത്തിയ' ലോറി ആക്രമിച്ച് ബിജെപിക്കാര്‍, ഒടുവില്‍ ട്വിസ്റ്റ്, അറസ്റ്റ്

പൊള്ളാച്ചി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. പൊള്ളാച്ചിയില്‍ നിന്ന് ലോഡുമായി കേരളത്തിലേക്ക് പുറപ്പെട്ട ലോറികളാണ് ബി ജെ പി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്.

കേരളത്തിലേക്ക് അനധികൃതമായി കരിങ്കല്ല് കടത്തുകയാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്ന് പ്രാദേശിക ബി ജെ പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

RDD

പൊള്ളാച്ചിയിലെ ക്വാറികളില്‍ നിന്ന് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് ലോറിയില്‍ കയറ്റി കരിങ്കല്ലുകള്‍ എത്തുന്നത്. എന്നാല്‍ ക്വാറികളില്‍ നിന്ന് അനുമതിയുള്ളതിലും അധികം കല്ലുകള്‍ അനധികൃതമായി കടത്തുന്നു എന്ന് ആരോപിച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയത്.

പിന്നീട് ബി ജെ പി പ്രവര്‍ത്തകര്‍ ലോറിയിലെ ഡ്രൈവറെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി വാഹനത്തിന് പുറത്തിറക്കിയ ശേഷം ലോറികള്‍ക്ക് നേരെ കല്ലെറിഞ്ഞ് വാഹനങ്ങളുടെ മുന്‍ വശത്തെ ചില്ലുകള്‍ അടക്കം തകര്‍ക്കുകയായിരുന്നു. പൊള്ളാച്ചിയിലെ ജമീന്‍ മുത്തൂരില്‍ നിന്ന് ഗ്രാനൈറ്റ് കയറ്റി കേരളത്തിലേക്ക് പുറപ്പെട്ട ലോറികളാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

പൊള്ളാച്ചി സിറ്റി ബി ജെ പി അധ്യക്ഷന്‍ പരമഗുരുവിന്റെ നേതൃത്വത്തിലായിരുന്നു ലോറി തടയല്‍. വിവരമറിഞ്ഞ് മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തുകയും ബി ജെ പി പ്രവര്‍ത്തകരുടെ പരാതിയില്‍ ആക്രമിക്കപ്പെട്ട രണ്ട് ട്രക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനങ്ങളുടെ പെര്‍മിറ്റുകളും മറ്റ് രേഖകളും കൃത്യമാണ് എന്ന് കണ്ടെത്തി.

സര്‍ക്കാര്‍ അനുമതി പ്രകാരമാണ് വാഹനങ്ങള്‍ കരിങ്കല്ലുമായി കേരളത്തിലേക്ക് പുറപ്പെട്ടത്. അതേസമയം ലോറികളില്‍ താങ്ങാവുന്നതില്‍ അധികം ലോഡ് കയറ്റിയിരുന്നു. ഈ കാരണത്തില്‍ ലോറിയുടമകള്‍ക്ക് എതിരെ പിഴ ചുമത്തിയ ശേഷം വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി.

അതേസമയം ലോറി ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി ജെ പി പ്രവര്‍ത്തകരായ പരമഗുരു, സെന്തില്‍, ശബരി എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനം ആക്രമിച്ചതിനും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനുമാണ് മൂന്ന് പേര്‍ക്കെതിരേയും കേസെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+