കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കം പൊട്ടിച്ച് ആഘോഷം... മാധ്യമ വിലക്കില്‍ മീഡിയ വണ്‍ ഓഫീസിന് മുന്നില്‍ ബിജെപിയുടെ ആഘോഷം!!

Google Oneindia Malayalam News

കോഴിക്കോട്: ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസത്തെ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ മാധ്യമ വിലക്ക് ആഘോഷമാക്കിയിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. മീഡിയ വണ്ണിന്റെ ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ വിലക്ക് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

1

വിലക്കിനെതിരെ രാഷ്ട്രീയ മേഖലയില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാധ്യമ അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

അതേസമയം രാജ്ദീപ് സര്‍ദേശായ്, വിടി ബല്‍റാം, കടകംപള്ളി സുരേന്ദ്രന്‍, കെകെ രാഗേഷ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രൂക്ഷമായി വിലക്കിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ വാര്‍ത്തയില്‍ മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും, മുസ്ലീങ്ങളുടെ വാസസ്ഥലവുമാണ് തകര്‍ക്കുന്നതെന്നുമാണ് കാണിക്കുന്നത്. പലരോടും മതം ചോദിച്ചാണ് ആക്രമണം നടത്തുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ടെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
ചാനല്‍ വിലക്കില്‍ BJP നേതാക്കളുടെ പ്രതികരണം

കലാപത്തില്‍ മീഡിയ വണ്ണിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് സര്‍ക്കാര്‍ പറയുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ടുകളെന്നും കേന്ദ്രം വ്യക്തമാക്കി. ദില്ലി പോലീസിനെയും ആര്‍എസ്എസിനെയും അനാവശ്യമായി വിമര്‍ശിച്ചെന്നും സര്‍ക്കാര്‍ വിലക്കിന് കാരണമായി പറഞ്ഞിരുന്നു. എന്നാല്‍ വിലക്കിനെ നിയമപരമായി തന്നെ നേരിടുമെന്നും, ഇപ്പോഴുള്ള മാധ്യമ അടിയന്തരാവസ്ഥയാണെന്നുമാണ് മീഡിയ വണ്‍ പ്രതികരിച്ചത്.

English summary
bjp workers celebrate media ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X