Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അണികള്‍ കേട്ടില്ല; വേദിവിട്ട് ഇറങ്ങിപ്പോയി താരം, പരിപാടി ഉപേക്ഷിച്ചു

കൊട്ടാരക്കര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൊതുപരിപാടികളില്‍ താരത്തിന്റെ സാന്നിദ്ധ്യം ഏറെ ചര്‍ച്ചയാവുകയാണ്. സുരേഷ് ഗോപിയെ ബി ജെ പിയുടെ നേതൃനിരയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

1

ഇതിന്റെ ഭാഗമായാണ് സുരേഷ് ഗോപി പഴയതിലും കൂടുതലായി പൊതുജനങ്ങളിലേക്ക് ഇടപെടുന്നത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ വേദിയില്‍ നിന്ന് താരം ഇറങ്ങിപ്പോയിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊട്ടാരക്കരയിലെ മാര്‍ത്തോമ ജൂബിലി മന്ദിരം ഹാളിലായിരുന്നു പരിപാടി.

2

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. സുരേഷ് ഗോപി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ കൊവിഡ് സാമൂഹിക അകലം പാലക്കാതെ വന്നതോടെയാണ് പരിപാടി പൂര്‍ത്തിയാക്കാതെ എംപി മടങ്ങിയത്. 71 പേര്‍ക്ക് തെങ്ങിന്‍ തൈ വിതരണം ചെയ്യാനായിരുന്നു താരം കൊട്ടാരക്കരയില്‍ എത്തിയത്.

3

സുരേഷ് ഗോപി പരിപാടിക്ക് വേണ്ടി കൊട്ടാരക്കരയില്‍ എത്തി കാറില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കും തിരക്കും കൂട്ടുന്നുണ്ടായിരുന്നു. ആരും തന്നെ പരിപാടിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ താന്‍ പരിപാടിയില്‍ നിന്ന് മടങ്ങുമെന്ന് സുരേഷ് ഗോപി കാറില്‍ നിന്ന് തന്നെ മുന്നറിയിപ്പ് നല്‍കി.

4

തുടര്‍ന്നാണ് താരം ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ എത്തിയത്. തുടര്‍ന്നും താരം അണികളോട് അകന്ന് നില്‍ക്കാന്‍ പല തവണ അഭ്യര്‍ത്ഥിച്ചു. ഇതിനിടെയില്‍ ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു. ഈ സമയത്തും അണികളോട് സീറ്റിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും താരം അഭ്യര്‍ത്ഥിച്ചു.

5

ഇതോടൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കളും സാമൂഹിക അകലം പാലിക്കുന്നതിനായി അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അണികള്‍ ഇത് അനുസരിക്കാന്‍ തയ്യാറായില്ല. തന്റെ വാക്ക് അണികള്‍ കേള്‍ക്കാതെ വന്നതോടെ വേദിയില്‍ കയറാനോ, പ്രസംഗിക്കാനോ തയ്യാറാവാതെ സുരേഷ് ഗോപി കാറില്‍ നിന്ന് മടങ്ങുകയായിരുന്നു. പിന്നീട് ബിജെപി നേതാക്കള്‍ ഇടപെട്ടാണ് പരിപാടി പൂര്‍ത്തിയാക്കിയത്.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+