കണ്ണൂരില്‍ അതീവ ജാഗ്രത; കുമ്മനത്തിന്റെ ജനരക്ഷാ യാത്ര!! ആക്രമണ സാധ്യത
കണ്ണൂര്‍: സിപിഎം അസഹിഷ്ണുതയ്‌ക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രത. കൂടുതല്‍ പോലീസുകാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച പയ്യന്നൂരിലാണ് തുടക്കം.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി തുടങ്ങിയ ദേശീയ നേതാക്കളും ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കും. പ്രമുഖര്‍ കണ്ണൂരിലെത്തുന്ന സാഹചര്യത്തില്‍കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്.

അമിത് ഷാ രണ്ടു ദിവസം യാത്രയുടെ ഭാഗമായി ജില്ലയിലുണ്ടാകും. നാല് ദിവസമാണ് കണ്ണൂരില്‍ യാത്ര. മറ്റു ജില്ലകളിലെല്ലാം ഓരോ ദിവസവും. കണ്ണൂര്‍ ജില്ലയെ ഇറക്കി മറിച്ചായിരിക്കും ബിജെപിയുടെ യാത്ര.
22 ഡിവൈഎസ്പിമാരെയും 800 പോലീസുകാരെയും സുരക്ഷയുടെ ഭാഗമായി വിന്യസിച്ചുവെന്ന് കണ്ണൂര്‍ എസ്പി അറിയിച്ചു. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണത്തിന് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഇരുഭാഗത്തും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി സിപിഎമ്മിന്റെ അസഹിഷ്ണുതക്കെതിരേ ജനരക്ഷാ യാത്ര സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications