• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കെട്ടിവെച്ച കാശ് പോയ കേന്ദ്രമന്ത്രിയും, മൂന്നാമതായ സുരേന്ദ്രനും: ബിജെപിക്ക് പിടുകൊടുക്കാത്ത കേരളം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം ബിജെപി ശക്തമായ പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ കേരളത്തില്‍ തിരുവനന്തപുരത്തെ രണ്ടാം സ്ഥാനത്ത് മാത്രം ഒതുങ്ങാനായിരുന്നു പാര്‍ട്ടിയുടെ വിധി. ശബരിമല അടക്കമുള്ള അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കി മാറ്റി ഇത്തവണ കേരളത്തില്‍ പാര്‍ട്ടി അക്കൗണ്ട് തുറക്കും എന്ന് തന്നെയായിരുന്നു ബിജെപി നേതാക്കള്‍ ഉറച്ച് വിശ്വസിച്ചിരുന്നത്.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സരിതാ നായര്‍

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം തൃശൂരും പാലക്കാടും രണ്ടാസ്ഥാനം, 20 ശതമാനം വോട്ട്, 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് എന്നിങ്ങനെയായിരുന്നു കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം 13 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശുപോലും ലഭിച്ചില്ല.. ബിജെപിയുടെ പരാജയത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരം

തിരുവനന്തപുരം

ശബരിമല വിഷയമടക്കമുള്ള ഏറ്റവും അനുകൂല സാഹചര്യത്തില്‍ തിരുവനന്തപുരം പിടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു മിസോറാം ഗവര്‍ണര്‍ പദവി രാജിവെപ്പിച്ചു കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. കുമ്മനത്തിന്‍റെ വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.

ശശി തരൂരിന് മുന്നില്‍

ശശി തരൂരിന് മുന്നില്‍

എന്നാല്‍ കേരളത്തില്‍ ശക്തമായി ആഞ്ഞടിച്ച യൂഡിഎഫ് അനുകൂല തരംഗത്തില്‍ ശശി തരൂരിന് മുന്നില്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടാനായിരുന്നു കുമ്മനത്തിന്‍റെ വിധി. മൂന്ന് ലക്ഷത്തിലേറെ വോട്ട് നേടാന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് ആശ്വസിക്കാന്‍ വകയുള്ള ഏക കാര്യം.

പത്ത് നിയമസഭാ മണ്ഡലങ്ങളില്‍

പത്ത് നിയമസഭാ മണ്ഡലങ്ങളില്‍

പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് പ്രതീക്ഷിച്ച ബിജെപിക്ക് നേമത്ത് മാത്രമാണ് മുന്നിലെത്താന്‍ കഴിഞ്ഞത്. 2014 ലെ 10 ശതമാനം വോട്ട് എന്നതും 16 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നത് നേട്ടമായി ബിജെപി അവതരിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്തത് വരും നാളുകളില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കും.

ശബരിമല ആയുധമാക്കിയത്

ശബരിമല ആയുധമാക്കിയത്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ അനുകൂലമാകുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. മോദിയുടെ വികസന പദ്ധതികളേക്കാളും ബിജെപി കേരളത്തില്‍ ശബരിമല ആയുധമാക്കിയതും ഈ പ്രതീക്ഷ ഒന്നു കൊണ്ടു മാത്രമായിരുന്നു.

കേന്ദ്ര നേതൃത്വത്തെ

കേന്ദ്ര നേതൃത്വത്തെ

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മൂലം ഹിന്ദുസമുദായത്തിലുണ്ടായ അതൃപ്തി മുതലാക്കി കേരളത്തില്‍ മികച്ച വിജയം കൈവരിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കേരളത്തില്‍ പ്രചാരണത്തിന് എത്തിയ മോദിയും അമിത് ഷായും ആചാരണ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുകയും ചെയ്തു.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

എന്നാല്‍ ശബരിമല പ്രക്ഷോഭം ഏറ്റവും കത്തിനിന്ന പത്തനംതിട്ടയില്‍ മത്സരിച്ച കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്ത് മാത്രമാണ് എത്താന്‍ കഴിഞ്ഞത്. ശബരിമല പ്രക്ഷോഭത്തിലൂടെ ബിജെപി അണികള്‍ക്കിടയില്‍ താരപരിവേഷം ലഭിച്ച കെ സുരേന്ദ്രനെ രംഗത്ത് ഇറക്കിയതിലൂടെ പത്തനംതിട്ട പിടിക്കാമെന്നായിരുന്നു ബിജെപിയുടെ ആത്മവിശ്വാസം.

സുരേന്ദ്രനെ പിന്തളളി

സുരേന്ദ്രനെ പിന്തളളി

ചില എക്സിറ്റ് പോളുകളില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിജിയിക്കുമെന്ന് പ്രവചിച്ചു. എന്നാല്‍ ആറന്മുള ഉള്‍പ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും സുരേന്ദ്രനെ പിന്തളളിയായിരുന്നു പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി വിജയിച്ചു കയറിയത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന്‍റെ പിന്തുണ ലഭിച്ചെങ്കിലും അതൊന്നും വോട്ടായി മാറിയില്ല.

പ്രതീക്ഷകളെ തകിടം മറിച്ചത്

പ്രതീക്ഷകളെ തകിടം മറിച്ചത്

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ന്യൂനപക്ഷവോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷങ്ങളിലെ വലിയ പങ്ക് വോട്ടും യൂഡിഎഫിന് അനുകൂലമായതാണ് ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിച്ചത്.

വിമര്‍ശനം

വിമര്‍ശനം

ശബരിമല വിഷയം കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്ന വിലയിരുത്തലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വംത്തോട് വരും നാളുകളില്‍ വിശദീകരിക്കേണ്ടി വരും. ന്യൂനപക്ഷങ്ങളുടെ മോദി ഭീതി അകറ്റാന്‍ പാര്‍ട്ടിക്കായില്ല എന്ന വിമര്‍ശനവും ശക്തമാണ്.

ഗുണം ലഭിച്ചില്ല

ഗുണം ലഭിച്ചില്ല

ബിഡിജെഎസ് മുന്നണിയിലേക്ക് വന്നെങ്കിലും അതിന്‍റെ ഗുണമൊന്നും എവിടേയും ലഭിച്ചില്ല. സ്ഥനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രചരണതന്ത്രം രൂപപ്പെടുത്തുന്നതിലും മുഖ്യപങ്കുവഹിച്ച ആര്‍എസ്എസിനെതിരേയും പാര്‍ട്ടിയും എതിര്‍പ്പ് ശക്തമാണ്. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ അഴിച്ചുപണിയുണ്ടായേക്കും എന്ന സൂചനയും ശക്തമാണ്.

കെട്ടിവെച്ച കാശ് പോയവര്‍

കെട്ടിവെച്ച കാശ് പോയവര്‍

വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുഷാര്‍വെള്ളാപ്പള്ളി എന്നിവരടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടമായത്. കുമ്മനം, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍,സുരേഷ് ഗോപി, പിസി തോമസ്, സി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് ലഭിച്ചത്.

English summary
bjp yet not abale to won single seat from kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more