കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ ആഭ്യന്തര കലഹം തുടരുന്നു; കുണ്ടാറിന് പിന്നാലെ യുവമോര്‍ച്ച നേതാവ് മഹേഷ് കുമാറും രാജിവെച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ അധ്യക്ഷനെ നിയമിച്ചതിന് പിന്നാലെ ബിജെപി കേരള ഘടകത്തിൽ പൊട്ടിത്തെറി. നിലവിലെ കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായ കെ ശ്രീകാന്തിനെ അതേ സ്ഥാനത്ത് തന്നെ വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ച് കഴ‍ിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സമിതി അംഗത്വം രവീശ തന്ത്രി കുണ്ടാര്‍ അംഗത്വം രാജിവെച്ചെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാറും രാജിവെച്ചു.

തിരുവന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയ നേതാവിനെ ഭാരാവാഹി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് മഹേഷ് കുമാർ രാജിവെച്ചതെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരവാഹി നിർണ്ണമെന്ന് മഹേഷ് കുമാർ ആരോപിക്കുന്നു. ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തിലേതടക്കം ഭാരവാഹി നിര്‍ണയം മാറ്റിവെച്ചതായിരുന്നു. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ നിയമിച്ചു.

ഒന്നാം സ്ഥാനക്കാരനെ തഴഞ്ഞു

ഒന്നാം സ്ഥാനക്കാരനെ തഴഞ്ഞു


തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പില്‍ വലിയശാല പ്രവീണാണ് ഒന്നാമത് എത്തിയത്. എന്നാൽ അദ്ദേഹത്തെ മാറ്റി നിർത്തി മൂന്നാം സ്ഥാനത്തെത്തിയ കൗൺസിലർ കൂടിയായ എസ്കെപി രമേശിനെയാണ് പ്രസിഡന്റ് ആക്കിയത്. ഈ നിലപാടിനെതിരെ മണ്ഡലത്തിലെ പികെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തുകയായിരുന്നു.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ്

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ്


എല്ലാ മണ്ഡലങ്ങളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിർണ്ണയിച്ചത്. സംസ്ഥാന അധ്യക്ഷന്റെ ഗ്രൂപ്പ് കളിയിൽ പ്രതിഷേധിച്ച് ഇരുന്നൂറോളം പേർ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങുകയാണെന്നും എസ് മഹേഷ് കുമാർ വ്യക്തമാക്കി. നേരത്തെ കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ.ശ്രീകാന്തിനെ നാലാമതും തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ രാജിവെച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസമാണെന്നും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും കുണ്ടാർ പറയുകയായിരുന്നു.

സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുന്നു

സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുന്നു

ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കുള്ള പേരുകളില്‍ ശ്രീകാന്തിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു രവീശതന്ത്രിയുടേത്. എന്നാൽ ശ്രീകാന്ത് തന്നെ പദവി തുടരണമെന്ന് അവസാന നിമിഷം നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാന സമിതി അംഗത്വം രാജിവെക്കാന്‍ രവീശ തന്ത്രി കുണ്ടാര്‍ തയ്യാറായത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം താന്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്


മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതില്‍ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നും രവീശ തന്ത്രി കുണ്ടാർ വ്യക്തമാക്കിയിരുന്നു. കാസര്‍കോടും മഞ്ചേശ്വരത്തും മറ്റും നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് നിയമനം നടത്തിയതാണ് തന്‍റെ പ്രതിഷേധത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷനായി തിര‍ഞ്ഞെടുത്തതിൽ വൻ പ്രതിഷേധമാണ് പികെ കൃഷണദാസ് പക്ഷം ഉയർത്തുന്നത്.

English summary
BJP Yuva Morcha state commitee member resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X