കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 മണ്ഡലത്തില്‍ ഇടതുപക്ഷം മുന്നേറണമെന്ന് 'ബിജെപി' മോഹം! കാരണം ഇതാണ്

  • By
Google Oneindia Malayalam News

സീറ്റുകള്‍ ഏതൊക്കെ എന്നല്ല, അഞ്ച് സീറ്റുകള്‍, ബിജെപി കേരളത്തില്‍ നേടിയിരിക്കും. ഒരു സ്വാകര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതാണ് ഇത്. അഞ്ച് സീറ്റ് ലഭിക്കില്ലെന്നത് ബിജെപിക്ക് തന്നെ നിശ്ചയമുണ്ടെങ്കിലും വന്‍ മുന്നേറ്റം കേരളത്തില്‍ ഇത്തവണ പാര്‍ട്ടി നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് എങ്ങനെ, എവിടെ എന്നത് അറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം.

<strong>'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും" title="'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും"" />'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും"

എന്നാല്‍ കേരളത്തിലെ നാല് മണ്ഡലങ്ങളില്‍ ഇടതുമുന്നണി മുന്നേറണം എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍ എന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ടയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ഇടതുമുന്നണി കൂടുതല്‍ വോട്ട് നേടണമെന്ന് ബിജെപി ആഗ്രഹിക്കുന്നത്. അതിന്‍റെ കാരണം ഇതാണ്

 പൊടിപാറും

പൊടിപാറും

പൊടിപാറുന്ന പോരാട്ടമാണ് ഇത്തവണ കേരളത്തില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം ആകെ മാറിയിരിക്കുകയാണ്. അതുവരെ ശബരിമലയ്ക്ക് മുന്‍പും ശേഷവും എന്നായിരുന്നു രാഷ്ട്രീയ സാഹചര്യം.

 കടുത്ത മത്സരം

കടുത്ത മത്സരം

പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നാണ് പ്രവചിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ കോണ്‍ഗ്രസ് സീറ്റ് ഉയര്‍ത്തുമെന്നും ചില സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ട്.

സര്‍വ്വേകള്‍

സര്‍വ്വേകള്‍

എന്നാല്‍ ശബരില തെരഞ്ഞെടുപ്പിലെ 'ഹോട്ട്' വിഷയം എന്നതില്‍ സംശയമില്ല. ശബരിമല എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നതടക്കം ചില സര്‍വ്വേകള്‍ പ്രവചിച്ചിട്ടുമുണ്ട്. ഇത്തവണ പല പ്രധാന മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിയര്‍ക്കുമെന്നാണ് പുറത്തുവരുന്ന കണക്കുകളും.

 മുന്നേറാന്‍ ബിജെപി

മുന്നേറാന്‍ ബിജെപി

എന്നാല്‍ കേരളത്തിലെ നാല് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് കൂടുതല്‍ വോട്ടുകള്‍ നേടണമെന്നാണ് ബിജെപിയും ആഗ്രഹിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇതേ പ്രതീക്ഷയാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്നത്.

 കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ വെറും 15000 വോട്ടുകള്‍ക്കായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം,കഴക്കൂട്ടം മണ്ഡലങ്ങളില്‍ രാജഗോപാലായിരുന്നു മുന്‍പില്‍.

 യുഡിഎഫിന്

യുഡിഎഫിന്

എന്നാല്‍ കോവളം, പാറശാല, നെയ്യാറ്റികര എന്നിവിടങ്ങളില്‍ യുഡിഎഫിനായിരുന്നു മുന്നേറ്റം. ഈ മുന്നേറ്റമാണ് ശശി തരൂരിന്‍റെ വിജയത്തിന് വഴി വെച്ചത്. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് നഷ്ടമായിരുന്നു.

 എല്‍ഡിഎഫ് മുന്നേറണം

എല്‍ഡിഎഫ് മുന്നേറണം

ഇത്തവണ പക്ഷേ എല്‍ഡിഎഫിന് ലഭിച്ച ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിച്ചേക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച രണ്ടര ലക്ഷം വോട്ടുകളില്‍ കുറവ് വന്നാല്‍ അത് ഗുണം ചെയ്യുക യുഡിഎഫിനാകും.

 ബിജെപിക്ക് അനുകൂലം

ബിജെപിക്ക് അനുകൂലം

അതേസമയം ഈ വോട്ടുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയാല്‍ ബിജെപിക്ക് അത് അനുകൂല സാഹചര്യമൊരുക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. സമാന സാഹചര്യമാണ് ബിജെപി എ ക്ലാസ് മണ്ഡലമെന്ന് കണക്കാക്കുന്ന പത്തനംതിട്ടയിലും.

 ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍

ഇവിടെ 55 ശതമാനം വരുമെന്ന ഭൂരിപക്ഷ വോട്ടുകളില്‍ മുക്കാല്‍ ഭാഗവും നേടിയെടുക്കാനാണ് ബിജെപി ശ്രമം. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫും യുഡിഎഫും വിഭജിക്കും എന്ന വിലയിരുത്തല്‍ ഉണ്ട്.

യുഡിഎഫിനെ

യുഡിഎഫിനെ

എന്നാല്‍ ഇവിടെ ഇതുപക്ഷത്തിന് വോട്ട് കുറഞ്ഞാല്‍ അത് യുഡിഎഫിന് കരുത്താകും. അങ്ങനെയെങ്കില്‍ മണ്ഡലത്തിലെ ബിജെപിയുടെ പ്രതീക്ഷയ്ക്ക് അത് കനത്ത തിരിച്ചടിയാകും.

 മലബാറില്‍

മലബാറില്‍

അതേസമയം മലബാര്‍ മേഖലയില്‍ കാര്യങ്ങള്‍ തിരിച്ചാണ്. ശക്തമായ മത്സരം നടക്കുന്ന കോഴിക്കോടും വടകരയിലുമെല്ലാം ബിജെപി കൂടുതല്‍ വോട്ട് പിടിച്ചാല്‍ അതിന്‍റെ ഗുണം ലഭിക്കുക എല്‍ഡിഎഫിനാണ്. വോട്ട് കുറഞ്ഞാല്‍ ലാഭം യുഡിഎഫിനും. എന്നാല്‍ മലബാറില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമില്ലെന്നതാണ് മറ്റൊരു കാര്യം.

<strong>ബിജെപിക്ക് മാസ്റ്റര്‍ സ്ട്രോക്ക്! സഖ്യകക്ഷിയിലെ പ്രബല നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!</strong>ബിജെപിക്ക് മാസ്റ്റര്‍ സ്ട്രോക്ക്! സഖ്യകക്ഷിയിലെ പ്രബല നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
bjps expectations about 4 seats in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X